ETV Bharat / state

'കേരളം മിനി പാകിസ്ഥാന്‍'; വിവാദ പരാമര്‍ശം നടത്തിയ ബിജെപി മന്ത്രിയെ അയോഗ്യനാക്കണമെന്ന് കോൺഗ്രസ് - CONG DEMANDS RANES DISQUALIFICATION

ബിജെപി നേതാവ് നിതീഷ് റാണെയുടെ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നും കെസി വേണുഗോപാൽ.

MAHARASHTRA MINISTER NITESH RANE  RANE CALLED KERALA MINI PAKISTAN  RANE AGAINST RAHUL GANDI  VENUGOPAL DEMAND RANE RESIGNATION
Nitesh Rane, File Image (IANS)
author img

By ETV Bharat Kerala Team

Published : Dec 31, 2024, 11:22 AM IST

Updated : Dec 31, 2024, 2:14 PM IST

തിരുവനന്തപുരം: കേരളത്തെ മിനി പാക്കിസ്ഥാന്‍ എന്ന് വിളിച്ച മഹാരാഷ്‌ട്രയിലെ ബിജെപി മന്ത്രി നിതീഷ് റാണെയെ അയോഗ്യനാക്കണമെന്ന് കോൺഗ്രസ്. രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും വോട്ട് ചെയ്‌തത് കേരളത്തിലെ ഭീകരര്‍ ആണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഈ പ്രസ്‌താവനയിലൂടെ സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയതെന്ന് ചൂണ്ടിക്കാണിച്ചാണ് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ റാണെയുടെ രാജി ആവശ്യപ്പെട്ടത്.

റാണെയുടെ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നും കെസി വേണുഗോപാൽ ആവശ്യപ്പെട്ടു. വയനാട്ടിലെ ജനങ്ങളെ തീവ്രവാദികളായി മുദ്രകുത്തുന്ന പരാമർശങ്ങൾ നിയമപരമായും രാഷ്ട്രീയമായും ചോദ്യം ചെയ്യപ്പെടുമെന്നും ആലപ്പുഴ എംപി വ്യക്തമാക്കി. നിതീഷ് റാണെ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ആവശ്യപ്പെട്ടു.

വർഗീയ ശക്തികളുടെ പിന്തുണയോടെയാണ് വയനാട്ടിൽ രണ്ട് തവണയും രാഹുൽ ഗാന്ധി വിജയിച്ചതെന്നും പ്രിയങ്ക ഗാന്ധിയുടെ പ്രചാരണ റാലികളിൽ തീവ്ര വാദികളുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നുമുള്ള മുതിർന്ന സിപിഐഎം നേതാവ് എ വിജയരാഘവന്‍റെ പ്രസ്‌താവനയാണ് ദേശീയ തലത്തിൽ ബിജെപി ഏറ്റെടുത്തതെന്നും സതീശന്‍ ചൂണ്ടിക്കാണിച്ചു. വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ വിജയത്തെ കുറിച്ച് സിപിഎം നേതാവ് എ വിജയരാഘവൻ നടത്തിയ പ്രസ്‌താവന കോൺഗ്രസിനെ ആക്രമിക്കാൻ ബിജെപിക്ക് വെടിമരുന്ന് നൽകുകയായിരുന്നു. വിജയരാഘവനെ തിരുത്തുന്നതിന് പകരം സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമുള്ളവർ അദ്ദേഹത്തെ പിന്തുണച്ചതിന്‍റെ പിന്നിലെ കാരണം ഇപ്പോള്‍ കേരളത്തിലെ ജനങ്ങൾക്ക് വ്യക്തമായി എന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിൻ്റെ മതേതര പാരമ്പര്യത്തെ കളങ്കപ്പെടുത്താൻ ബിജെപിയും സിപിഐഎമ്മും ഒരുമിച്ച് ശ്രമിക്കുകയാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി ആരോപിച്ചു. സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വിജയരാഘവൻ്റെ പ്രസ്‌താവനയെ അടിസ്ഥാനമാക്കിയുളള ബിജെപി നേതാവിന്‍റെ വിദ്വേഷ പ്രസംഗം ഈ ഗൂഢാലോചനയുടെ തെളിവാണെന്നും അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു.

കോൺഗ്രസില്‍ നിന്ന് വലിയ വിമര്‍ശനം നേരിട്ട സാഹചര്യത്തില്‍ 'കേരളം ഇന്ത്യയുടെ ഭാഗമാണെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ നടക്കുന്ന ഹിന്ദുക്കളുടെ മതപരിവർത്തനവും ലവ് ജിഹാദും പോലുളള പ്രശ്‌നങ്ങൾ ഉന്നയിക്കുക മാത്രമാണ് ചെയ്‌തതെന്നും' ബിജെപി മന്ത്രി വ്യക്തമാക്കി. 'കേരളം ഒരു മിനി പാകിസ്ഥാനാണ്. തീവ്രവാദികൾ മുമ്പ് രാഹുൽ ഗാന്ധിക്കും ഇപ്പോൾ അദ്ദേഹത്തിൻ്റെ സഹോദരി പ്രിയങ്ക ഗാന്ധിക്കും വോട്ട് ചെയ്‌തു' എന്നാണ് ഞായറാഴ്‌ച പൂനെ ജില്ലയിലെ പുരന്ദർ തഹസിൽ റാലിയിൽ സംസാരിക്കവെ നിതേഷ് റാണെ പറഞ്ഞത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ റായ്ബറേലിക്കൊപ്പം വയനാട്ടിലും രാഹുല്‍ ഗാന്ധി മത്സരിച്ചിരുന്നു. രണ്ട് മണ്ഡലങ്ങളിലും ജയിച്ചതിന് പിന്നാലെ വയനാട്ടില്‍ നിന്ന് രാഹുല്‍ രാജിവയ്‌ക്കുകയും പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മത്സരത്തിന് ഇറങ്ങുകയും ചെയ്‌തു. ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക അഞ്ച് ലക്ഷത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

Also Read: കേന്ദ്രത്തിനെതിരെ വര്‍ഷം മുഴുവന്‍ നീളുന്ന പ്രതിഷേധ പരിപാടികളുമായി കോണ്‍ഗ്രസ്

Last Updated : Dec 31, 2024, 2:14 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.