ഹൈദരാബാദ്: പോക്കോ എക്‌സ് 7 സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. തങ്ങളുടെ ഏറ്റവും പുതിയ മോഡൽ 2025 ജനുവരി 9ന് പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഈ സീരീസിൽ പോക്കോ എക്‌സ് 7, എക്‌സ് 7 പ്രോ എന്നീ മോഡലുകൾ ഒന്നിച്ച് പുറത്തിറക്കാനാണ് സാധ്യത. ഫോണിന്‍റെ ലഭ്യതയെ കുറിച്ചുള്ള വിശദാംശങ്ങളും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
പോക്കോ എക്‌സ് 7 സീരീസ് ഫോണുകൾ 2025 ജനുവരി 9 ന് വൈകുന്നേരം 5:30 ന് ലോഞ്ച് ചെയ്യുമെന്നാണ് പോക്കോ ഇന്ത്യ എക്‌സിലൂടെ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. പുറത്തിറങ്ങാനിരിക്കുന്ന മോഡലുകളുടെ പ്രധാന സവിശേഷതകളെ കുറിച്ച് കഴിഞ്ഞ ആഴ്‌ചകളിൽ തന്നെ സൂചന ലഭിച്ചിരുന്നു. പോക്കോ എക്‌സ് 7ന്‍റെ ബേസിക് മോഡലിൽ മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്രാ ചിപ്‌സെറ്റും പ്രോ വേരിയന്‍റിൽ മീഡിയടെക് ഡൈമെൻസിറ്റി 8400 അൾട്രാ SoC ചിപ്‌സെറ്റും ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
വരാനിരിക്കുന്ന സ്‌മാർട്ട്‌ഫോണുകൾ ഫ്ലിപ്പ്കാർട്ട് വഴി ലഭ്യമാകുമെന്ന് സ്ഥിരീകരിക്കുന്നതാണ് പോക്കോയുടെ പ്രമോഷണൽ പോസ്റ്റർ. പോക്കോ എക്‌സ് 7 പ്രോ മോഡലിനൊപ്പം അടിസ്ഥാന വേരിയന്‍റും പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഈ ലൈനപ്പിൽ നിയോ വേരിയന്‍റ് ഉണ്ടായിരിക്കില്ലെന്ന് പോക്കോ ഇന്ത്യയുടെ മേധാവിയായ ഹിമാൻഷു ടണ്ടൻ അറിയിച്ചിട്ടുണ്ട്.
Don't just meet expectations; Smash them 😈#POCOX7 Series launching on 9th Jan | 5:30 PM IST on #Flipkart pic.twitter.com/aHCFNVDQaV
— POCO India (@IndiaPOCO) December 30, 2024
ഡിസൈൻ:
വീഗൻ ലെതർ ഫിനിഷുള്ള ഡ്യുവൽ-ടോൺ കളർ ഓപ്ഷനിലാണ് രണ്ട് മോഡലുകളും ലഭ്യമാവുക. മഞ്ഞയും കറുപ്പും നിറങ്ങളാണ് നൽകിയിരിക്കുന്നത്. പോക്കോ എക്‌സ് 7 മോഡലിൽ മൂന്ന് ക്യാമറ സെൻസറുകളും ഒരു എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്. സ്ക്വയർഡ് സർക്കിൾ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് പോക്കോ എക്‌സ് 7ൽ നൽകിയിരിക്കുന്നതെന്ന് പോസ്റ്ററിൽ നിന്നും വ്യക്തമാണ്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള 50MP പ്രൈമറി എഐ ക്യാമറയാണ് നൽകിയിരിക്കുന്നത്. ഫോണിന്‍റെ വശങ്ങൾ പിന്നിലേക്ക് വളഞ്ഞുനിൽക്കുന്ന രീതിയിലാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. പോക്കോ എക്‌സ് 7 പ്രോ മോഡലിൽ പിന്നിൽ രണ്ട് ക്യാമറ സെൻസറുകൾ നൽകിയിട്ടുണ്ട്. ഫ്ലാറ്റായ വശങ്ങളാണ് നൽകിയിരിക്കുന്നത്.
ഫീച്ചറുകൾ:
വരാനിരിക്കുന്ന പോക്കോ എക്‌സ് 7 സീരീസ് ഫോണുകളുടെ സവിശേഷതകൾ ചോർന്നിട്ടുണ്ട്. പുറത്തുവന്ന വിവരങ്ങളനുസരിച്ച് 1.5K പിക്‌സൽ റെസല്യൂഷൻ, 120Hz റിഫ്രഷ് റേറ്റ്, HDR10+ പിന്തുണ, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്‌ടസ് 2, 6.67 ഇഞ്ച് OLED ഡിസ്പ്ലേ തുടങ്ങിയ ഫീച്ചറുകൾ അടിസ്ഥാന വേരിയന്‍റിൽ ഉണ്ടായിരിക്കും. 12 ജിബി വരെ എൽപിഡിഡിആർ 4 എക്‌സ് റാമും 512 ജിബി വരെ സ്റ്റോറേജും ജോടിയാക്കിയ 4 എൻഎം മീഡിയടെക് ഡയമെൻസിറ്റി 7300 അൾട്രാ പ്രൊസസറിലാണ് പോക്കോ എക്‌സ് 7 വിപണയിലെത്തുക.
50എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാവൈഡ് ക്യാമറ, 2 എംപി മാക്രോ ക്യാമറ, 20 എംപി സെൽഫി ക്യാമറ എന്നിങ്ങനെയായിരിക്കും ക്യാമറ സജ്ജീകരണം. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും ഫോണിനെ സംരക്ഷിക്കുന്നതിനായി ഫോണിന് IP68 റേറ്റിങ് നൽകിയിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 45W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,110mAh ബാറ്ററിയാണ് നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, ഡോൾബി അറ്റ്‌മോസ് പിന്തുണയുള്ള സ്റ്റീരിയോ സ്‌പീക്കറുകൾ എന്നിവയാണ് മറ്റ് ഫീച്ചറുകൾ.
പോക്കോ എക്‌സ് 7 പ്രോയുടെ സവിശേഷതകൾ പരിശോധിക്കുമ്പോൾ, ബേസിക് മോഡലിന് സമാനമായ ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. എന്നാൽ പോക്കോ എക്‌സ് 7 മോഡലിനേക്കാൾ ഉയർന്ന റിഫ്രഷ് റേറ്റും കോർണിങ് ഗൊറില്ല ഗ്ലാസ് 7i സംരക്ഷണവും ലഭിക്കും. കൂടുതൽ ശക്തമായ 4nm മീഡിയാടെക് ഡയമെൻസിറ്റി 8400 അൾട്രാ പ്രൊസസറാണ് എക്‌സ് 7 പ്രോയിൽ നൽകിയിരിക്കുന്നത്. റാമും സ്റ്റോറേജ് കോൺഫിഗറേഷനും അടിസ്ഥാന വേരിയന്‍റിന് സമാനമാണ്.
90W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6,000mAh ബാറ്ററി പ്രോ മോഡലിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 8MP അൾട്രാവൈഡ് ക്യാമറയുമായി ജോടിയാക്കിയ ഒഐഎസിനൊപ്പം 50MP പ്രൈമറി ക്യാമറയും സെൽഫി ക്യാമറയും ഫീച്ചർ ചെയ്യുമെന്ന് സൂചനയുണ്ട്. സെൽഫി ക്യാമറയും മറ്റ് സവിശേഷതകളും സ്റ്റാൻഡേർഡ് വേരിയൻ്റിന് സമാനമാണെന്നാണ് സൂചന.
Also Read:
- നത്തിങ് ഫോൺ 3 എ സീരീസ്: ക്യാമറ വിശദാംശങ്ങൾ ചോർന്നു; പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങൾ
- വിലയോ തുച്ഛം ഗുണമോ മെച്ചം: മികച്ച വാട്ടർപ്രൂഫ് കപ്പാസിറ്റിയുമായി റിയൽമി 14x ഇന്ത്യയിൽ, പ്രത്യേക ഓഫർ ലഭ്യം
- 10,000 രൂപയാണോ ബജറ്റ്? മികച്ച 5ജി സ്‌മാർട്ട്‌ഫോണുകളും സവിശേഷതകളും
- 3 വർഷം വാറന്‍റി, 7 വർഷത്തെ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ്: ഗാലക്‌സി എസ് 24, എസ് 24 അൾട്രാ എൻ്റർപ്രൈസ് എഡിഷൻ ഇന്ത്യയിൽ
- ഗെയിമിങ് സ്‌മൂത്താകും, ഒപ്പം ബജറ്റും: ചുരുങ്ങിയ ചെലവിൽ വാങ്ങാവുന്ന അഞ്ച് മികച്ച ഗെയിമിങ് സ്‌മാർട്ട്‌ഫോണുകൾ