ETV Bharat / health

ചർമ്മത്തിനും ശരീരത്തിനും ഒരുപോലെ ബെസ്റ്റാണ് ഗ്രീൻ ആപ്പിൾ; ആരോഗ്യ ഗുണങ്ങൾ നിരവധി - HEALTH BENEFITS OF GREEN APPLE

പോഷകങ്ങളും ധാതുക്കളും ആന്‍റി ഓക്‌സിഡന്‍റുകളും ധാരാളം അടങ്ങിയ ഒരു പഴമാണ് ഗ്രീൻ ആപ്പിളിൽ. പതിവായി ഗ്രീൻ ആപ്പിൾ കഴിക്കുന്നത് വഴി ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.

GREEN APPLE HEALTH BENEFITS  ഗ്രീൻ ആപ്പിളിന്‍റെ ആരോഗ്യ ഗുണങ്ങൾ  GREEN APPLES FOR WEIGHT LOSS  GREEN APPLE
GREEN APPLE (Freepik)
author img

By ETV Bharat Health Team

Published : Dec 31, 2024, 11:43 AM IST

പോഷക ഗുണങ്ങളുടെ കലവറയാണ് ഗ്രീൻ ആപ്പിൾ. വിറ്റാമിൻ സി, നാരുകൾ, കാത്സ്യം, അയേൺ, മഗ്നീഷ്യം, ഫോസ്‌ഫറസ്, കോപ്പർ, പൊട്ടാസ്യം, സിങ്ക് തുടങ്ങിയവ ഗ്രീൻ ആപ്പിളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പതിവായി ഗ്രീൻ ആപ്പിൾ കഴിക്കുന്നത് എല്ലുകൾക്ക് ബലം നൽകാനും കാൻസർ സാധ്യത കുറയ്ക്കാനും സഹായിക്കും. ചുവന്ന ആപ്പിളിൽ ഉള്ളതിനേക്കാൾ ഉയർന്ന അളവിൽ ആന്‍റി ഓക്‌സിഡന്‍റുകൾ ഗ്രീൻ ആപ്പിളിൽ അടങ്ങിയിട്ടുണ്ടെന്ന് ജേർണൽ ഓഫ് അഗ്രികൾച്ചറൽ ആൻഡ് ഫുഡ് കെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. ഇത് ഓക്‌സിഡേറ്റീവ് സ്‌ട്രെസ്, വീക്കം എന്നിവ കുറയ്ക്കാൻ നിർണായക പങ്ക് വഹിക്കുന്നതായും പഠനത്തിൽ പറയുന്നു. ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്താനും ഇത് വളരെയധികം ഗുണം ചെയ്യും. സ്ഥിരമായി ഗ്രീൻ ആപ്പിൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വഴി ലഭിക്കുന്ന ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയാം.

ശരീരഭാരം നിയന്ത്രിക്കാൻ

നാരുകൾ ധാരാളം അടങ്ങിയിട്ടുള്ള പഴമാണ് ഗ്രീൻ ആപ്പിൾ. ഇത് കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താൻ ഏറ്റവും അനുയോജ്യമായ ഒരു പഴമാണിത്.

കൊളസ്‌ട്രോൾ കുറയ്ക്കാൻ

ലയിക്കുന്ന നാരുകൾ, ആൻ്റി ഓക്‌സിഡൻ്റുകൾ എന്നിവ സമ്പുഷ്‌ടമായി ഗ്രീൻ ആപ്പിളിലുണ്ട്. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും ഗ്രീൻ ആപ്പിൾ സഹായിക്കും.

പ്രമേഹം നിയന്ത്രിക്കാൻ

ഗ്രീൻ ആപ്പിളിൽ ഗ്ലൈസമിക് സൂചിക വളരെ കുറവാണ്. മാത്രമല്ല നാരുകൾ ധാരാളം അടങ്ങിയിട്ടുമുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ജേർണൽ ഓഫ് ന്യൂട്രീഷണൽ സയൻസ് ആൻഡ് വൈറ്റമിയോളജിയിൽ നടത്തിയ ഒരു പഠനം ചൂണ്ടിക്കാട്ടുന്നു. ടൈപ്പ് 2 പ്രമേഹമുള്ളവരിലും രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാൻ ഗ്രീൻ ആപ്പിൾ ഗുണകരമാണ്.

കരളിന്‍റെ ആരോഗ്യം

ഗ്രീൻ ആപ്പിളിൽ അടങ്ങിയിട്ടുള്ള ആന്‍റി ഓക്‌സിഡന്‍റുകൾ കരളിനെ തകരാറിലാക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാൻ സഹായിക്കും. ഇത് കരളിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

ദഹനം

ഗ്രീൻ ആപ്പിളിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും. ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും ഇത് ഗുണം ചെയ്യും. കുടലിന്‍റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കാനും ഗ്രീൻ ആപ്പിൾ കഴിക്കുന്നത് നല്ലതാണെന്ന് ഫുഡ് റിസർച്ച് ഇൻ്റർനാഷണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read: ഈ സമയത്ത് ആപ്പിൾ കഴിക്കുന്നവരാണോ? ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.