തിരുവനന്തപുരം:രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് നാളെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കാനിരിക്കെ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ് കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് പ്രഖ്യാപനങ്ങള്‍. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖമെന്ന ഖ്യാതിയിലേക്കുയര്‍ന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്താന്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിക്ഷേപ സമാഹരണം സുപ്രധാന പ്രഖ്യാപനമായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതിനു നിയമനിര്‍മ്മാണം ആവശ്യമാണെന്നു ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും അതിലേക്ക് ഇനിയും കടന്നിട്ടില്ല. വിഴിഞ്ഞത്തിന്‍റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യുകയും വികസനം ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന പ്രക്രിയയെന്ന് വിലയിരുത്തുകയും ചെയ്യുമ്പോള്‍ ഇതൊരു ദീര്‍ഘ കാല പ്രക്രിയയുടെ ഭാഗമാണെന്ന് വിലയിരുത്താം. അതിനാല്‍ അത്തരം നടപടികള്‍ക്ക് കാലതാമസം സ്വാഭാവികമെന്നും മനസിലാക്കാം.
2024 ലെ ബജറ്റിലെ ശ്രദ്ധേയമായ പ്രഖ്യാപനങ്ങള്‍ ഇവയായിരുന്നു
- തിരുവനന്തപുരം, കോഴിക്കോട് മെട്രോ പ്രോജക്‌ടുകളുമായി സര്‍ക്കാര്‍ മുന്നോട്ട്. പദ്ധതികള്‍ക്ക് ഇനി ആവശ്യം കേന്ദ്രാനുമതി.
- 2024-25 വര്‍ഷം 25 ഓളം പുതിയ വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു
- ഹോട്ടല്‍ വ്യവസായ മേഖലയില്‍ 5000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു.
- 500ന് മുകളില്‍ ആളുകള്‍ക്ക് ഒരുമിച്ചു വരാനും കൂടിച്ചേരാനുമുള്ള സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ സര്‍ക്കാരിനെയും തദ്ദേശഭരണ സ്ഥാപനങ്ങളെയും സ്വകാര്യ മേഖലയെയും കൂട്ടിയോജിപ്പിച്ചു കൊണ്ട് പ്രത്യേക പദ്ധതി തയ്യാറാക്കും. ആദ്യ ഘട്ടത്തില്‍ വര്‍ക്കല, കൊല്ലം, മണ്‍ട്രോതുരുത്ത്, ആലപ്പുഴ, മൂന്നാര്‍, ഫോര്‍ട്ട് കൊച്ചി, പൊന്നാനി, ബേപ്പൂര്‍ കോഴിക്കോട്, കണ്ണൂര്‍, ബേക്കല്‍ എന്നിവിടങ്ങളില്‍ സൗകര്യമൊരുക്കും.
- ഉന്നത വിദ്യാഭ്യാസ രംഗത്ത് അക്കാദമിക് വിദഗ്‌ദ്ധരുടെ കര്‍മ്മസേന രൂപീകരിക്കുന്നതിന് യൂറോപ്പ്, യുഎസ്എ, ഗള്‍ഫ് നാടുകള്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ 2024 മെയ്-ജൂണ്‍ മാസങ്ങളില്‍ നാല് പ്രാദേശിക കോണ്‍ക്ലേവുകള്‍. ഇതിന്‍റെ തുടര്‍ച്ചയായി 2024 ആഗസ്റ്റ് മാസത്തില്‍ ഹയര്‍ എഡ്യൂക്കേഷന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഇനിഷ്യേറ്റീവ് -ഗ്ലോബല്‍ കോണ്‍ക്ലേവ് കേരളത്തില്‍.
- സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കാന്‍ നടപടി.
- കാര്‍ഷിക മേഖലയില്‍ കേരള കാലാവസ്ഥ പ്രതിരോധ കാര്‍ഷിക മൂല്യ ശൃംഖല ആധുനികവത്കരണം എന്ന പുതിയ പദ്ധതി 2024-25 ല്‍ ലോക ബാങ്ക് സഹായത്തോടെ ആരംഭിക്കും.
- നെല്ലുത്പാദനത്തിന് ഊന്നല്‍ നല്‍കുന്നതിനായി ഏഴ് നെല്ലുത്പാദക കാര്‍ഷിക ആവാസ യൂണിറ്റുകള്‍.
- നാളികേരത്തിന്‍റെ താങ്ങുവില 32 ല്‍ നിന്ന് 34 ആക്കി ഉയര്‍ത്തും.
- അരൂര്‍-ചന്തിരൂര്‍ പ്രദേശത്തെ മത്സ്യ മേഖലയില്‍ പൊതു മലിനജല സംസ്‌കരണ ശാലയായ കോണണ്‍ എഫ്‌ളുവന്‍റ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ്.
- പൊഴിയൂരില്‍ പുതിയ മത്സ്യബന്ധന തുറമുഖം.
- സംസ്ഥാനത്ത് ചന്ദന കൃഷി വ്യാപിപ്പിക്കും.
- തളിപ്പറമ്പ് മണ്ഡലത്തിലെ നാടുകാണിയില്‍ 300 കോടി രൂപ മുടക്കി വിപുലമായ സഫാരി പാര്‍ക്ക്.
- കോഴിക്കോട് പെരുവണ്ണാമൂഴി റേഞ്ചിലെ മുതുകാടുള്ള 120 ഹെക്ടര്‍ ഭൂമിയില്‍ ടൈഗര്‍ സഫാരി പാര്‍ക്കില്‍.
- തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ ബസ്സ്റ്റാന്‍ഡ് വികസനം.
- 2025 നവംബര്‍ മാസത്തോടെ 64,006 അതിദരിദ്ര കുടുംബങ്ങളെയും അതില്‍ നിന്ന് മോചിപ്പിക്കും.
- 2025 മാര്‍ച്ച് 31 നകം ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ച കുടുംബങ്ങളുടെ എണ്ണം അഞ്ച് ലക്ഷമാക്കും.
- മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വാര്‍ധക്യ സൗഹൃദ ഭവനം പദ്ധതി.
- മീനച്ചില്‍ നദിക്ക് കുറുകെ അരുണാപുരത്ത് ചെറിയ അണക്കെട്ടും റഗുലേറ്റര്‍ കം ബ്രിഡ്‌ജും.
- 2024-25 ല്‍ സൗരേര്‍ജ്ജത്തിലൂടെ 1000 മെഗാവാട്ട് സ്ഥാപിത ശേഷി കൈവരിക്കും.
- വിദേശ മദ്യം കേരളത്തില്‍ ഉത്പാദിപ്പിച്ച് വിദേശത്തേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കയറ്റി അയയ്ക്കാന്‍ സാധ്യത തേടും.
- റബ്ബറിന്‍റെ താങ്ങുവില 180 രൂപയായി ഉയര്‍ത്തും.
- കൊല്ലം, അഷ്‌ടമുടി, ആലപ്പുഴ, വേമ്പനാട്, ആലപ്പുഴ കായല്‍ ടൂറിസം പദ്ധതിക്ക് രണ്ട് സോളാര്‍ ബോട്ടുകള്‍.
- സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ഒരു സ്‌കൂള്‍ മോഡല്‍ സ്‌കൂളായി ഉയര്‍ത്തും.
- കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ശിക എന്ന പേരില്‍ മ്യൂസിയം ഓഫ് എമിനന്‍സ്
Also Read:കേരള ബജറ്റ്; കഴിഞ്ഞ ബജറ്റിലെ ഇനിയും നടപ്പാകാത്ത പ്രഖ്യാപനങ്ങള്‍