കോഴിക്കോട്:വിലങ്ങാട് പ്രദേശത്തും ഉരുൾപൊട്ടൽ, ഒരാളെ കാണാതായി. അപകടത്തെ തുടർന്ന് അടിച്ചിപ്പാറ, മഞ്ഞച്ചീളി, കുറ്റല്ലൂർ, പന്നിയേരി മേഖലകളിൽ വ്യാപക നാശം. പത്തോളം വീടുകളും കൃഷിഭൂമിയും മലവെള്ളപ്പാച്ചിൽ ഒലിച്ചു പോയി. വിലങ്ങാട് മയ്യഴി പുഴയുടെ പ്രഭവ കേന്ദ്രമായ പുല്ലുവ പുഴയും കരകവിഞ്ഞൊഴുകുകയാണ്.
മേഖലയിൽ വീടുകളിലും വിലങ്ങാട് ടൗണിൽ കടകളിലും വെള്ളം കയറി. സംഭവത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല. നാട്ടുകാർ പ്രദേശത്ത് പരിശോധന നടത്തുകയാണ്. സ്ഥലത്തെ വൈദ്യുതി ബന്ധവും നിലച്ചു. അതേസമയം റോഡുകളും വീടുകളും വെള്ളത്തിനടിയിലാണ്.