കേരളം

kerala

ETV Bharat / state

ശക്തമായ മഴയിൽ കൂരാച്ചുണ്ടില്‍ മണ്ണിടിച്ചിൽ ; ജാഗ്രത വേണമെന്ന് അധികൃതർ - landslide in Koorachundu - LANDSLIDE IN KOORACHUNDU

കൂരാച്ചുണ്ട് 28 -ാം മൈലിനടുത്ത് മണ്ണിടിച്ചിൽ. പാറക്കല്ലുകളും മണ്ണും റോഡിലേക്ക് പതിച്ച് ഗതാഗതം തടസപ്പെട്ടു.

LANDSLIDE  HEAVY RAIN IN KOZHIKODE  കൂരാച്ചുണ്ടിൽ മണ്ണടിച്ചിൽ  ഗതാഗതം തടസ്സപ്പെട്ടു
ശക്തമായ മഴയിൽ കൂരാച്ചുണ്ട് മണ്ണടിച്ചിൽ (ETV Bharat)

By ETV Bharat Kerala Team

Published : Jun 11, 2024, 12:29 PM IST

Updated : Jun 11, 2024, 4:27 PM IST

ശക്തമായ മഴയിൽ കൂരാച്ചുണ്ടില്‍ മണ്ണിടിച്ചിൽ ; ജാഗ്രത വേണമെന്ന് അധികൃതർ (ETV Bharat)

കോഴിക്കോട് :കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം - തലയാട് റോഡിൽ 28 -ാം മൈലിനടുത്ത് കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ. വലിയ പാറക്കല്ലുകളും മണ്ണും ഒരുമിച്ച് റോഡിലേക്ക് പതിച്ചതോടെ വാഹനഗതാഗതം പൂർണമായും തടസപ്പെട്ടു. തിങ്കളാഴ്‌ച (ജൂൺ 10) രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.

ഗതാഗതം പുനസ്ഥാപിക്കാനുള്ള പ്രവർത്തികൾ അതിവേഗം നടക്കുകയാണ്. 28 -ാം മൈൽ - തലയാട് ഭാഗത്ത് മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തികളുടെ ഭാഗമായി റോഡിന്‍റെ വീതി കൂട്ടുന്നതിനാൽ പ്രദേശത്ത് മണ്ണിടിച്ചിലിന് സാധ്യതയേറെയാണ് മുന്നറിയിപ്പുണ്ട്.

മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഈ മേഖലയിലൂടെയുള്ള രാത്രി യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു. ഈ മേഖലയിലാണ് കഴിഞ്ഞ ദിവസം മരം വീണപ്പോൾ സ്‌കൂട്ടർ യാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടത്.

ALSO READ :സംസ്ഥാനത്ത് മഴ തുടരും; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Last Updated : Jun 11, 2024, 4:27 PM IST

ABOUT THE AUTHOR

...view details