കോഴിക്കോട് :കൂരാച്ചുണ്ട് ഇരുപത്തിയെട്ടാം മൈലിൽ ഉരുൾപൊട്ടൽ. കൂരാച്ചുണ്ട് 5-ാം വാര്‍ഡ് കല്ലാനോട് കക്കയം 28-ാം മൈലില്‍ ഇന്നലെ രാത്രിയാണ് ഉരുൾപൊട്ടിയത്. പ്രദേശത്ത് താമസിക്കുന്ന കളത്തിങ്ങല്‍ മുജീബിന്റെ വീടിനടുത്തുകൂടിയാണ് ഉരുള്‍പൊട്ടലുണ്ടായത്. ഇവിടെയുള്ള കോഴിഫാം പൂര്‍ണമായും തകര്‍ന്നു. സംഭവസമയം സ്ഥലത്തില്ലാത്തതിനാൽ മുജീബ് രക്ഷപ്പെട്ടു.
നിരവധി വൃക്ഷങ്ങള്‍ കടപുഴകിയിട്ടുണ്ട്. 50 ഓളം കവുങ്ങുകള്‍ക്ക് നാശമുണ്ടായി. വ്യാപകമായ കൃഷി നാശവുമുണ്ട്. ഉരുൾ പൊട്ടിയത് രാത്രി ആയതിനാല്‍ കൃത്യമായ വിവരം പുറത്തറിഞ്ഞിരുന്നില്ല.