കേരളം

kerala

ETV Bharat / state

വാഹനങ്ങള്‍ സ്ത്രീകളുടെ കൈകളിലാണ് ഭദ്രം ; തെറ്റിദ്ധാരണകള്‍ കണക്ക് സഹിതം തിരുത്തി എംവിഡി - Ladies are the best drivers

ഡ്രൈവിങ്ങില്‍ സ്ത്രീകൾ മത്സര ബുദ്ധി കാണിക്കാത്തതിനാൽ അപകട സാധ്യത കുറയുന്നു. സ്‌ത്രീകളുടെ ഉയർന്ന മാനസിക ക്ഷമത അവരെ സുരക്ഷിത ഡ്രൈവർമാരാക്കുന്നുവെന്നും എംവിഡി.

Driving  Ladies  സ്ത്രീകൾ ഡ്രൈവിങ്  ഡ്രൈവിങ്ങ്
Ladies are the best drivers says Kerala MVD through accident data

By ETV Bharat Kerala Team

Published : Mar 8, 2024, 9:40 PM IST

തിരുവനന്തപുരം : സ്ത്രീകൾ ഡ്രൈവിങ്ങിൽ മോശമാണെന്ന് സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണ കണക്കുകള്‍ സഹിതം തിരുത്തി മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. 2022ല്‍ ദേശീയതലത്തില്‍ സംഭവിച്ച റോഡ് അപകടങ്ങളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏകദേശം 76,907 ഡ്രൈവര്‍മാര്‍ മരിച്ചിട്ടുണ്ടെന്നും അതില്‍ 96.3% പുരുഷ ഡ്രൈവര്‍മാരും 3.7% സ്ത്രീ ഡ്രൈവര്‍മാരുമാണെന്ന് എംവിഡി കുറിപ്പിൽ വ്യക്തമാക്കുന്നു. സ്ത്രീകൾ കൂടുതൽ ശ്രദ്ധാലുക്കളും മറ്റുള്ളവർക്ക് പരിഗണന നൽകുന്നവരുമാണ്. സ്ത്രീകൾ അനാരോഗ്യകരമായ മത്സരബുദ്ധി കാണിക്കാത്തതിനാൽ അപകടസാധ്യത കുറയുന്നുവെന്നും അവരുടെ അറ്റൻഷൻ സ്‌പാന്‍, മൾട്ടി ടാസ്‌കിങ് സ്‌കിൽ എന്നിവ കൂടുതലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഉയർന്ന മാനസിക ക്ഷമത അവരെ എപ്പോഴും സുരക്ഷിത ഡ്രൈവർമാരാക്കുന്നു. അപകടം സംഭവിക്കുമോ എന്ന ആശങ്ക മൂലം ഡ്രൈവിംഗ് പഠിക്കാൻ വിമുഖത കാണിക്കുന്ന സ്ത്രീകൾക്ക് ഇതൊരു ആശ്വാസ വാർത്തയാണെന്നും ഡ്രൈവിംഗ് പഠിച്ച് സ്വയം വാഹനം ഓടിച്ചുകൊണ്ട് ഓരോ സ്ത്രീയും സ്വാതന്ത്ര്യത്തിലേക്കും പുതിയ ലോകത്തിലേക്കും ചുവടുവയ്‌ക്കേണ്ട കാലമാണിതെന്നും വനിതാദിന സന്ദേശമായി എം വി ഡി പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം :അന്താരാഷ്ട്ര വനിതാദിനത്തിൽ സ്നേഹോഷ്‌മളമായ ആശംസകൾക്കൊപ്പം ഇന്ന് നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണ തിരുത്തണമെന്ന് കൂടി മോട്ടോർ വാഹന വകുപ്പ് ആഗ്രഹിക്കുന്നു. സ്ത്രീകൾ ഡ്രൈവിങ്ങിൽ മോശമാണെന്നും അതിനാൽ കൂടുതൽ റോഡപകടങ്ങൾ സംഭവിക്കുന്നു എന്നുമുള്ള തെറ്റായ കാഴ്‌ചപ്പാട് പൊതുവെയുണ്ട്.

2022 ൽ ദേശീയ തലത്തിൽ സംഭവിച്ചിട്ടുള്ള റോഡ് അപകടങ്ങളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ ഏകദേശം 76,907 ഡ്രൈവർമാർ കൊല്ലപ്പെട്ടിട്ടുണ്ട്.അതിൽ 96.3% പുരുഷ ഡ്രൈവർമാരും 3.7 % സ്ത്രീ ഡ്രൈവർമാരും ആണ് റോഡ് അപകടങ്ങളിൽ മരണപ്പെട്ടിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. പൊതുവെ സ്ത്രീകൾ കൂടുതൽ ശ്രദ്ധാലുക്കളും മറ്റുള്ളവർക്ക് പരിഗണന നൽകുന്നവരുമാണ് അവരുടെ അറ്റൻഷൻ സ്‌പാൻ, മൾട്ടി ടാസ്‌കിങ് സ്‌കിൽ എന്നിവ കൂടുതൽ ആണ്. സ്ത്രീകൾ അനാരോഗ്യകരമായ മത്സര ബുദ്ധി കാണിക്കാത്തതിനാൽ അപകട സാധ്യതയും കുറയുന്നു. അവരുടെ ഉയർന്ന മാനസിക ക്ഷമത അവരെ എപ്പോഴും സുരക്ഷിത ഡ്രൈവർമാരാക്കുന്നു. അപകടം സംഭവിക്കുമോ എന്ന ആശങ്ക മൂലം ഡ്രൈവിംഗ് പഠിക്കാൻ വിമുഖത കാണിക്കുന്ന സ്ത്രീകൾക്ക് ഇതൊരു ആശ്വാസ വാർത്തയാണ്.

ഡ്രൈവിംഗ് പഠിച്ച് സ്വയം വാഹനം ഓടിച്ചുകൊണ്ട് ഓരോ സ്ത്രീയും സ്വാതന്ത്ര്യത്തിലേക്കും പുതിയ ലോകത്തിലേക്കും ചുവടുവയ്‌ക്കേണ്ട കാലമാണിത്. രണ്ട് കൈകളും ഇല്ലാത്ത ജിലുമോളുടെ ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കാനുള്ള പരിശ്രമത്തിന് മോട്ടോർ വാഹന വകുപ്പിന്‍റെ സർവ്വ പിന്തുണയും ലഭിക്കുകയും പിന്നീട് ലൈസൻസ് നേടി നഗര മദ്ധ്യത്തിലൂടെ ഡ്രൈവ് ചെയ്യുന്നതും നാമെല്ലാം ഏറെ ആഹ്ളാദത്തോടെയാണ് കണ്ടത്.

Also Read :ജീവിതമല്ലേ...പഞ്ചറാകാതിരിക്കാൻ ആയിഷയ്ക്ക് ഇതാണ് മാർഗം

പ്രിയ സഹോദരിമാരേ, അകാരണമായ ഭയം മൂലം ഡ്രൈവിങ്ങിൽ നിന്ന് മാറി നിൽക്കാതെ നിങ്ങളുടെ സ്വപ്‌നങ്ങൾ നേടിയെടുക്കുന്നതിന് കഠിന പരിശ്രമം ചെയ്യൂ. പൂർണ പിന്തുണയുമായി മോട്ടോർ വാഹന വകുപ്പ് നിങ്ങൾക്കൊപ്പം.

ABOUT THE AUTHOR

...view details