കാസർകോട് :കുവൈറ്റിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെട്ട നളിനാക്ഷന്‍റെ ആരോഗ്യനില തൃപ്‌തികരമെന്നും ദൈവത്തിനു നന്ദിയെന്നും ഭാര്യ ബിന്ദുവും സഹോദരൻ രാജുവും ഇടിവി ഭാരതിനോട്. ഇത് നളിനാക്ഷന്‍റെ രണ്ടാം ജന്മമാണെന്നും ശസ്ത്രക്രിയ പൂർത്തിയായെന്നും വീഡിയോ കോളിലൂടെ വിളിച്ചു സംസാരിച്ചെന്നും ഭാര്യ പ്രതികരിച്ചു.
നാളിനാക്ഷനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് സഹോദരൻ രാജു അവശ്യപ്പെട്ടു. അപകടനില തരണം ചെയ്‌തുവെന്ന് കേട്ടപ്പോൾ തന്നെ സമാധാനം ആയെന്നും രാജു പറഞ്ഞു. മൂന്നാം നിലയിൽ നിന്ന് താഴെയുള്ള വാട്ടർ ടാങ്കിലേക്ക് ചാടിയാണ് നളിനാക്ഷൻ രക്ഷപെട്ടത്. തീ ആളി പടരുന്നത് കണ്ട് നളിനാക്ഷൻ വാട്ടർ ടാങ്കിലേക്ക് എടുത്ത് ചാടുകയായിരുന്നു. നേരെ ചെന്ന് വീണത് വെള്ളത്തിലേക്ക് ആയിരുന്നു.