കേരളം

kerala

ETV Bharat / state

കുവൈറ്റ് ലേബര്‍ ക്യാമ്പിലെ തീപിടിത്തം; ചര്‍ച്ചയ്‌ക്ക് അടിയന്തര മന്ത്രിസഭ യോഗം - EMERGENCY CABINET MEETING - EMERGENCY CABINET MEETING

മരിച്ചവരിൽ 24 മലയാളികൾ ഉള്ളതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇക്കാര്യം ചർച്ച ചെയ്യാനാണ് അടിയന്തര മന്ത്രിസഭ യോഗം വിളിച്ചു ചേർത്തത്.

കുവൈറ്റ് തീപിടിത്തം  അടിയന്തര മന്ത്രിസഭാ യോഗം  KUWAIT FIRE ACCIDENT  KUWAIT FIRE ACCIDENT DEATH
Kuwait Fire Accident (AP)

By ETV Bharat Kerala Team

Published : Jun 13, 2024, 9:38 AM IST

Updated : Jun 13, 2024, 12:23 PM IST

തിരുവനന്തപുരം :കുവൈറ്റിലുണ്ടായ തീപിടിത്തം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഇന്ന് അടിയന്തര മന്ത്രിസഭ യോഗം ചേരും. ഇന്ന് രാവിലെ 10 മണിക്കാകും മന്ത്രിസഭ യോഗം ചേരുക. കുവൈറ്റ് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങും ഇന്ന് നടക്കാനിരുന്ന സെമിനാറും മാറ്റിയിരുന്നു. നാളെയും മറ്റന്നാളുമായി ലോക കേരള സഭ സമ്മേളനം തീരുമാനിച്ചത് പ്രകാരം നടക്കും.

എന്നാല്‍ ആഘോഷ പരിപാടികള്‍ ഒഴിവാക്കിയിട്ടുണ്ട്. കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ ഇതുവരെ 50 ലധികം പേര്‍ക്ക് പരിക്കേൽക്കുകയും 40 ഓളം ഇന്ത്യക്കാര്‍ മരിക്കുകയും ചെയ്‌തതായാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. മരണപ്പെട്ടവരില്‍ 24 മലയാളികള്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്.

കൊല്ലം പുനലൂര്‍ സ്വദേശിയായ സാജന്‍ ജോര്‍ജ്, വെളിച്ചിക്കാല സ്വദേശി ലൂക്കോസ്, വയ്യാങ്കര സ്വദേശി ഷമീര്‍, പത്തനംതിട്ട വാഴമുട്ടം സ്വദേശി മുരളീധരന്‍, പന്തളം സ്വദേശി ആകാശ് ശശിധരന്‍ നായര്‍, കോന്നി അട്ടച്ചാല്‍ സ്വദേശിയായ സജു വര്‍ഗീസ്, കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്‍ എബ്രഹാം സാബു, ചങ്ങനാശ്ശേരി സ്വദേശി ശ്രീഹരി പ്രദീപ്, പുലാമന്തോള്‍ സ്വദേശി ബാഹുലേയന്‍, മലപ്പുറം തിരൂര്‍ സ്വദേശി നൂഹ്, കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്‌ണന്‍, കാസര്‍കോട് ചെര്‍ക്കള സ്വദേശി രജ്ഞിത്ത് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

പരിക്കേറ്റവരെ കുവൈറ്റിലെ അദാന്‍, ജാബര്‍, ഫര്‍വാനിയ, മുബാറക്ക് അല്‍ കബിര്‍, ജഹ്‌റ എന്നീ സര്‍ക്കാര്‍ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. കുടുംബാംഗങ്ങള്‍ക്ക് ബന്ധപ്പെടാനായി എംബസി ഹെല്‍പ് ലൈന്‍ നമ്പര്‍ സ്ഥാപിച്ചിട്ടുണ്ട്. +965-65505246 വാട്‌സ്‌ആപ്പ് വഴിയും സാധാരണ കോള്‍ വഴിയും ബന്ധപ്പെടാവുന്നതാണ്.

കുവൈറ്റിലെ തീപിടിത്തത്തിന്‍റെ വാര്‍ത്ത പുറത്തു വന്നയുടനെതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read:കുവൈറ്റിലെ തീപിടിത്തം: മരിച്ചവരില്‍ 40 ഇന്ത്യക്കാർ, 13 പേർ മലയാളികള്‍; 50ലധികം പേര്‍ക്ക് പരിക്ക് - OVER 40 INDIANS DIED IN KUWAIT FIRE

Last Updated : Jun 13, 2024, 12:23 PM IST

ABOUT THE AUTHOR

...view details