കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവൽ (KLF) 2025, ജനുവരി 23 മുതൽ 26 വരെ കോഴിക്കോട് നടക്കും. ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യ പരിപാടികളിൽ ഒന്നായ കെഎൽഎഫിൽ അര ദശലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാഹിത്യത്തിൻ്റെയും സംസ്‌കാരത്തിൻ്റെയും ആശയങ്ങളുടെയും ഊർജ്ജസ്വലമായ ആഘോഷമാണ് ഇതെന്ന് സംഘാടകർ പറഞ്ഞു.
നസീറുദ്ദീൻ ഷാ (നടനും സംവിധായകനും), വെങ്കി രാമകൃഷ്‌ണൻ (നൊബേൽ സമ്മാന ജേതാവ്), ജെന്നി എർപെൻബെക്ക് (ബുക്കർ സമ്മാന ജേതാവ്), പോൾ ലിഞ്ച് (നോവലിസ്‌റ്റ്), എസ്‌തർ ഡുഫ്ലോ (നോബൽ സമ്മാന ജേതാവും സാമ്പത്തിക വിദഗ്‌ധനും) എന്നിവരുൾപ്പെടെയുള്ള പ്രഭാഷകരുടെ ശ്രദ്ധേയമായ നിരയാണ് ഈ വർഷത്തെ ഫെസ്‌റ്റിവലിന്‍റെ പ്രത്യേകത.
ഫ്രാൻസിനെ കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവലിന്‍റെ അതിഥി രാജ്യമായി പ്രഖ്യാപിച്ചു. ഫ്രാൻസിലെ സാഹിത്യ ക്ലാസിക്കുകൾ, സമകാലീന ചിന്താഗതികൾ, സമ്പന്നമായ കലാപരമായ പൈതൃകം, സാഹിത്യ പാരമ്പര്യങ്ങൾ, ബൗദ്ധിക ചിന്തകൾ എന്നിവ ഫെസ്‌റ്റിൽ പ്രദർശിപ്പിക്കും.
15 രാജ്യങ്ങളിൽ നിന്നുള്ള 500ലധികം പ്രഭാഷകർ കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവലിൽ സന്നിഹിതരാകും. സാഹിത്യ ലോകത്തെ പ്രമുഖരായ ജീത് തയ്യിൽ, വില്യം ഡാൽറിമ്പിൾ, ശശി തരൂർ, എസ് ഹുസൈൻ സെയ്‌ദി, ദുർജോയ് ദത്ത എന്നിവരുൾപ്പെടെയുള്ള പ്രമുഖർ കെഎൽഎഫിൽ ആതിഥേയത്വം വഹിക്കും. പുല്ലാങ്കുഴൽ വിദഗ്‌ധൻ ഹരിപ്രസാദ് ചൗരസ്യ, ജാപ്പനീസ് ചിത്രകാരൻ മാരികോ ഷിൻജു, വയലിൻ മാസ്‌റ്റർ എൽ സുബ്രഹ്മണ്യം, മാധ്യമപ്രവർത്തക സുനിത കൃഷ്‌ണൻ, സാമ്പത്തിക വിദഗ്‌ധയും എഴുത്തുകാരിയുമായ ഡാൻ മോറിസൺ, ഇന്ത്യൻ നടിയും സംവിധായികയുമായ രത്‌ന പഥക് ഷാ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ ചടങ്ങിൽ പങ്കെടുക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സാഹിത്യവും സംഗീതവും സമന്വയിപ്പിക്കാനായി ഉസ്‌താദ് മുഖ്ത്യാർ അലി, ഉസ്‌താദ് വസീം അഹമ്മദ് ഖാൻ, പ്രിയ പുരുഷോത്തമൻ എന്നിവരും ചടങ്ങിൽ ആകർഷകമായ പ്രകടനങ്ങൾ കാഴ്‌ച വയ്ക്കും. 'ഞങ്ങൾ വളർന്നു കൊണ്ടിരിക്കുമ്പോൾ, വൈവിധ്യമാർന്ന ശബ്‌ദങ്ങൾ, പുതിയ ആശയങ്ങൾ, നമുക്ക് ചുറ്റുമുള്ള ലോകത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ എന്നിവയ്ക്കുള്ള ആഗോള സംഗമ സ്ഥാനമായി ഈ ഉത്സവത്തെ മാറ്റുകയാണ് ലക്ഷ്യമിടുന്നത്' എന്ന് കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവലിൻ്റെ ചീഫ് ഫെസിലിറ്റേറ്ററായ രവി ഡിസി പറഞ്ഞു.
Also Read: ഇത്തവണ വിളയിച്ചത് 100 കിലോയോളം വരുന്ന ഭീമൻ ചേന; സുരേന്ദ്രന് ഇതൊക്കെ നിസാരം