കേരളം

kerala

ETV Bharat / state

വീട്ടിനുള്ളിൽ കഞ്ചാവ് ക്ലബ്, കസ്റ്റമര്‍ക്ക് വിശ്രമിക്കാൻ എയര്‍ കണ്ടീഷൻ റൂം, ആസ്വദിക്കാന്‍ ലഹരി വസ്‌തുക്കളും; മൂന്ന് പേർ പിടിയിൽ - KUNNAMANGALAM HYBRID DRUG CASE

സംഭവത്തിൽ വെണ്ണക്കാട് കബീര്‍, ആരാമ്പ്രം എടിയാടി പെയ്യയില്‍ സലിം, ആരാമ്പ്രം റിന്‍ഷാദ് എന്നിവരാണ് പിടിയിലായത്.

hybrid cannabis  Kunnamangalam police  Gnaja case Kunnamangalam  ഹൈബ്രിഡ് കഞ്ചാവ്
Marijuana Case Accused (ETV Bharat)

By ETV Bharat Kerala Team

Published : Jan 18, 2025, 12:55 PM IST

കോഴിക്കോട് :ഹൈബ്രിഡ് കഞ്ചാവും അത് ഉപയോഗിക്കുന്ന ഉപകരണങ്ങളുമായി മൂന്ന് പേർ കുന്ദമംഗലം പൊലീസിൻ്റെ പിടിയിൽ. കുന്ദമംഗലം ആരാമ്പ്രം ബൊട്ടാണിക്കല്‍ ഗാര്‍ഡന് സമീപം പുതുതായി നിര്‍മിച്ച ആള്‍താമസം ഇല്ലാത്ത വീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സംഭവത്തിൽ വെണ്ണക്കാട് കബീര്‍, ആരാമ്പ്രം എടിയാടി പെയ്യയില്‍ സലിം, ആരാമ്പ്രം റിന്‍ഷാദ് എന്നിവരാണ് പിടിയിലായത്.

ഇവരുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീടിൻ്റെ താഴത്തെ നില ക്ലബ് ആയിട്ട് പ്രവര്‍ത്തിക്കുന്നതായും രണ്ട് വര്‍ഷമായി ഇവർ ലഹരി വില്‍ക്കുന്നതായും പൊലീസ് പറഞ്ഞു. വീട്ടിൽ എത്തുന്നവര്‍ക്ക് ലഹരി ആസ്വദിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എയര്‍ കണ്ടീഷനോട് കൂടിയ ഈ റൂമില്‍ കാരം ബോര്‍ഡ്, ടിവി, ലഹരി വസ്‌തുക്കള്‍ ഉപയോഗിക്കാനുള്ള ഹുക്ക എന്നിവ ഒരുക്കിയിട്ടുണ്ട്. വീടിൻ്റെ മുകൾ ഭാഗത്ത് ആളുകള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങളുമുണ്ട്. ഇവിടെ കോളജ് വിദ്യാർഥികളടക്കം വരാറുണ്ടെന്ന് പൊലീസ് പറഞ്ഞു.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കുന്ദമംഗലം സബ് ഇന്‍സ്‌പെക്‌ടര്‍ നിതിന്‍, പൊലീസ് ഉദ്യോഗസ്ഥരായ അജീഷ്, ജീനചന്ദ്രന്‍, വിപിന്‍, അരുണ്‍, വിജീഷ്, ബിജു, ജംഷീര്‍ തുടങ്ങിയവർ അന്വേഷണത്തിന് നേതൃത്വം നൽകി.

Read More: ഷാരോൺ വധക്കേസ്: കോടതി വാദം കേള്‍ക്കും, ഗ്രീഷ്‌മയുടെയും അമ്മാവന്‍റെയും ശിക്ഷാ വിധി ഇന്നുണ്ടാവില്ല - SHARON MURDER CASE VERDICT UPDATE

ABOUT THE AUTHOR

...view details