കേരളം

kerala

ETV Bharat / state

2154 ഓണച്ചന്തകള്‍, ലക്ഷ്യം 30 കോടിയുടെ വിറ്റുവരവ്: സംസ്ഥാനത്ത് ഓണം മേളകൾക്ക് തുടക്കം - KUDUMBASHREE ONAM MELA 2024 - KUDUMBASHREE ONAM MELA 2024

കുടുംബശ്രീ ഓണം വിപണന മേളകള്‍ വഴി ലക്ഷ്യമിടുന്നത് 30 കോടി രൂപയുടെ വിറ്റുവരവ് എന്ന് മന്ത്രി എംബി രാജേഷ്.

കുടുംബശ്രീ മേള  കുടുംബശ്രീ ഓണം വിപണന മേള  ഓണചന്ത  KUDUMBASHREE ONAM MELA
Kudumbashree Onam Mela Inauguration (ETV Bharat)

By ETV Bharat Kerala Team

Published : Sep 11, 2024, 5:54 PM IST

കുടുംബശ്രീ ഓണം വിപണന മേള (ETV Bharat)

പത്തനംതിട്ട : ഓണം പ്രമാണിച്ച് സംസ്ഥാനത്തെ മുവുവൻ ജില്ലയിലും സംഘടിപ്പിക്കുന്ന കുടുംബശ്രീ ഓണം വിപണന മേളകള്‍ വഴി ഇത്തവണ 30 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ്, പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എംബി രാജേഷ്. പത്തനംതിട്ടയില്‍ മേളയുടെ സംസ്ഥാനതല ഉദ്ഘാടനവും കെ-ലിഫ്റ്റ് കൈപ്പുസ്‌തക പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ, വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. 1070 സിഡിഎസുകളിലായി 2140 വിപണന മേളകളും 14 ജില്ലാതല മേളകളും ഉള്‍പ്പെടെ ആകെ 2154 ഓണച്ചന്തകളാണ് ഇത്തവണ കേരളമൊട്ടാകെ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.

ഓണച്ചന്തകള്‍ സംഘടിപ്പിക്കുന്നതിന് ഓരോ സിഡിഎസിനും 20,000 രൂപ വീതവും ജില്ലാമിഷനുകള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓണച്ചന്തകള്‍ വഴി നേടിയ 23.22 കോടി രൂപയുടെ റെക്കോഡ് വിറ്റുവരവ് മറികടക്കാനാണ് ഇക്കുറി ലക്ഷ്യമിടുന്നത്.

കെ-ലിഫ്റ്റ് കൈപ്പുസ്‌തക പ്രകാശനം (ETV Bharat)

നിലവില്‍ കുടുംബശ്രീയുടെ കീഴില്‍ 11298 വനിത കര്‍ഷക സംഘങ്ങള്‍ മുഖേന 6298 ഏക്കറില്‍ പഴം പച്ചക്കറി കൃഷിയും 3000-ലേറെ കര്‍ഷക സംഘങ്ങള്‍ വഴി 1253 ഏക്കറില്‍ പൂക്കൃഷിയും നടത്തുന്നുണ്ട്. ഓണവിപണിയില്‍ വിലക്കയറ്റമുണ്ടാകുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ന്യായവിലയില്‍ ഉത്‌പന്നങ്ങള്‍ ലഭ്യമാക്കാന്‍ കുടുംബശ്രീ നടത്തുന്ന ഇടപെടല്‍ ഏറെ ശ്രദ്ധേയമാണ്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വയനാട് ഉരുൾപൊട്ടൽ ദുരന്ത പശ്ചാത്തലത്തില്‍ ആ വേദനകളെല്ലാം മായ്ച്ചു കളയുന്ന ഓണം കൂടിയാണിത്. വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിലെ പെണ്‍കരുത്തിന്‍റെ പ്രസ്ഥാനമായ കുടുംബശ്രീ നല്‍കിയത് 20.07 കോടി രൂപയാണ്. ഇതു കൂടാതെ ദുരന്തബാധിതരായ ഓരോ കുടുംബത്തിന്‍റെയും സമഗ്ര പുനരധിവാസത്തിന് ആവശ്യമായ സൂക്ഷ്‌മതല പദ്ധതി ആസൂത്രണം അതിവേഗം പുരോഗമിക്കുകയാണ് എന്ന് മന്ത്രി പറഞ്ഞു.

ശുചിത്വ മിഷനുമായി ചേര്‍ന്നു കൊണ്ട് ദുരന്ത മേഖലയിലും ദുരിതാശ്വാസ ക്യാമ്പുകളിലും ഹരിതകര്‍മ സേന നടത്തി വരുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ദേശീയ ശ്രദ്ധ നേടിയെന്നും മന്ത്രി കൂട്ടിചേർത്തു. വര്‍ത്തമാനകാലത്ത് ലോകത്തിന് കേരളം നല്‍കിയ ഏറ്റവും മികച്ച മാതൃകകളിലൊന്നാണ് കുടുംബശ്രീയെന്നും ഓണം വിപണന മേള ജില്ലയിലെത്തുന്നത് ഓരോ കുടുംബശ്രീ കുടുംബത്തിനുമുളള അംഗീകാരമാണെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. മന്ത്രിമാരും ജനപ്രതിനിധികളും വിപണന മേള സന്ദര്‍ശിച്ചു.

Also Read : പുളി-മധുരം കോംമ്പോ; നാവില്‍ കപ്പലോടും രുചിക്കൂട്ട്, ഓണത്തിനൊരു കിടിലന്‍ പച്ചടി - Pineapple Pachadi Recipe

ABOUT THE AUTHOR

...view details