കേരളം

kerala

ETV Bharat / state

കുടമാളൂർ പള്ളിയില്‍ നീന്തു നേർച്ച; ദേവാലയത്തിലേക്ക് വിശ്വാസി പ്രവാഹം - kudamaloor church festival - KUDAMALOOR CHURCH FESTIVAL

കുടമാളൂർ പള്ളിയില്‍ വിശുദ്ധ വാരാചരണത്തിൻ്റെ ഭാഗമായുള്ള നീന്തു നേർച്ചയ്‌ക്കായി നാനാജാതി മതസ്ഥര്‍ ദേവാലയത്തിലേക്ക്.

KUDAMALOOR CHURCH  HOLY WEEK FESTIVAL  GOOD FRIDAY  CHURCH AT KUDAMALOOR IN KOTTAYAM
KUDAMALOOR CHURCH FESTIVAL

By ETV Bharat Kerala Team

Published : Mar 29, 2024, 2:50 PM IST

കുടമാളൂർ പള്ളിയില്‍ നീന്തുനേർച്ച

കോട്ടയം : കുടമാളൂർ പള്ളിയിലെ നീന്തു നേർച്ചയിൽ പങ്കെടുത്ത് നൂറുകണക്കിന് വിശ്വാസികൾ. വിശുദ്ധ വാരാചരണത്തിൻ്റെ ഭാഗമായി വ്യാഴാഴ്‌ച മുതലാണ് നീന്തു നേർച്ച തുടങ്ങിയത്. പെസഹയുടെ ഭാഗമായി ദേവാലയത്തിൽ നടന്ന കാൽകഴുകൽ ശുശ്രൂഷയ്ക്ക് ആർച്ച് പ്രീസ്റ്റ് ഫാ. മാണി പുതിയിടം മുഖ്യ കാർമ്മികത്വം വഹിച്ചു.

വ്യാഴാഴ്‌ച (മാര്‍ച്ച് 28) ആണ് കുടമാളൂര്‍ പള്ളിയില്‍ നീന്തു നേർച്ച ആരംഭിച്ചത്. പള്ളിയുടെ കൽക്കുരിശിന് മുൻപിൽ നിന്നാണ് നീന്തു നേർച്ച ആരംഭിക്കുന്നത്. മാതാവിൻ്റെ അരികിലേക്ക് മുട്ടിൽ നീന്തീ വരുന്നതാണ് നേർച്ചകൊണ്ട് അർഥമാക്കുന്നത്. വ്യാഴാഴ്‌ച പ്രഭാത പ്രാർഥനയ്ക്ക് ശേഷം ആർച്ച് പ്രീസ്റ്റ് മാണി പുതിയിടം ആദ്യം മുട്ടിൽ നീന്തി നേർച്ച ചടങ്ങുകൾക്ക് തുടക്കമിട്ടു.

നാനാജാതി മതസ്ഥരാണ് നീന്തു നേർച്ചയിൽ പങ്കെടുത്തത്. പെസഹായുടെ ഭാഗമായി നടന്ന തിരുക്കർമ്മങ്ങളിൽ നൂറുണക്കിന് വിശ്വാസികൾ പങ്കെടുത്തു. ദുഖവെള്ളി ദിനത്തിൽ കുരിശിൻ്റെ വഴി നടന്നു. പീഡാനു ഭവതിരുക്കർമ്മക്കൾക്ക് സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമ്മികത്വം വഹിച്ചു. ഞായറാഴ്‌ച വെളുപ്പിന് ഉയിർപ്പ് തിരുനാൾ തിരുകർമ്മങ്ങൾ നടക്കും.

ABOUT THE AUTHOR

...view details