തിരുവനന്തപുരം : തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസില്‍ കെഎസ്‌യു നേതാവിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. കെഎസ്‌യു തിരുവനന്തപുരം ജില്ല ജനറല്‍ സെക്രട്ടറി സാഞ്ചോസിനാണ് മര്‍ദനമേറ്റത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. കാര്യവട്ടം ക്യാമ്പസിലെ എംഎ മലയാളം വിദ്യാര്‍ഥിയായ സാഞ്ചോസ് ഇന്നലെ സുഹൃത്തിനൊപ്പം ഹോസ്റ്റലില്‍ എത്തിയപ്പോള്‍ ഇടിമുറിയില്‍ കൊണ്ട് പോയി മര്‍ദിക്കുകയായിരുന്നു എന്ന് കെഎസ്‌യു ആരോപിച്ചു.
സംഭവത്തില്‍ എസ്എഫ്ഐ നേതൃത്വം പ്രതികരിച്ചിട്ടില്ല. മര്‍ദനമേറ്റ സാഞ്ചോസിനെ ഇന്നലെ അര്‍ധരാത്രിയില്‍ ജനറല്‍ ആശുപത്രിയിലും പിന്നിട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് എംഎല്‍എമാരായ എം വിന്‍സെന്‍റ്, ചാണ്ടി ഉമ്മന്‍ എന്നിവര്‍ ശ്രീകാര്യം പൊലീസ് സ്റ്റേഷന്‍ ഇന്നലെ രാത്രി ഉപരോധിച്ചു.