തിരുവനന്തപുരം:സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌ത് കെ എസ് യു. വെറ്ററിനറി സർവ്വകലാശാല ആസ്ഥാനത്തേക്ക് കെ എസ് യു നടത്തിയ മാർച്ചിൽ നേതാക്കളെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌തതെന്ന് കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. ബന്ദ് പരീക്ഷകളെ ബാധിക്കില്ല.
സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ്; പരീക്ഷകളെ ബാധിക്കില്ല - വിദ്യാഭ്യാസ ബന്ദ്
കെ എസ് യു നേതാക്കളെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നാളെ കെഎസ്‌യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്.
Published : Mar 4, 2024, 6:34 PM IST
വെറ്ററിനറി കോളജിലെ വിദ്യാർത്ഥിയായ സിദ്ധാർത്ഥിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ വിചാരണ കോടതികൾ പൂട്ടുക, ഇടിമുറികൾ തകർക്കപ്പെടുക, എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു കെ എസ് യു പ്രതിഷേധം. മാർച്ച് സംഘർഷഭരിതമാവുകയും പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തു വീശുകയും ചെയ്‌തിരുന്നു.
സിദ്ദാർത്ഥിൻ്റെ മരണത്തിനെ തുടർന്ന് കെഎസ്യു വയനാട് ജില്ലാ പ്രസിഡൻ്റ് ഗൗതം ഗോകുൽദാസ് നടത്തിവന്ന നിരാഹാര സമരം തലസ്ഥാനത്തേക്ക് വ്യാപിപ്പിച്ചു. സെക്രട്ടേറിയേറ്റിന് മുന്നിൽ കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ജെബി മേത്തർ എംപി എന്നിവരും അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.