തിരുവനന്തപുരം : ഈ അധ്യായന വർഷം മുതൽ വിദ്യാർഥി കൺസഷന് ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനമൊരുക്കി കെഎസ്ആർടിസി. കെഎസ്ആർടിസി യൂണിറ്റുകളിൽ നേരിട്ട് എത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനം ഏർപ്പെടുത്തുന്നത്.
കെഎസ്‌ആര്‍ടിസി കണ്‍സഷന് ഇനി ഓൺലൈൻ രജിസ്‌ട്രേഷന്‍; വിദ്യാര്‍ഥികള്‍ ചെയ്യേണ്ടത് ഇത്രമാത്രം - Ksrtc Students Concession In Online - KSRTC STUDENTS CONCESSION IN ONLINE
ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനമൊരുക്കിയത് യൂണിറ്റുകളിൽ നേരിട്ട് എത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും കണക്കിലെടുത്ത്
Online Registration System For Students to Concession In KSRTC (ETV Bharat)
Published : May 30, 2024, 10:31 AM IST
വിദ്യാർഥി കൺസഷന് ഓൺലൈൻ രജിസ്ട്രേഷൻ എങ്ങനെ?
- https://www.concessionksrtc.com എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് School Student Registration/College student registration എന്ന ടാബ് ക്ലിക്ക് ചെയ്യുക.
- നിർദേശിച്ചിട്ടുള്ള മാനദണ്ഡ പ്രകാരം ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും രേഖപ്പെടുത്തി സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം. തെറ്റുകൂടാതെ അപേക്ഷ പൂർത്തിയാക്കിയാൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറിൽ ഒരു മെസേജ് ലഭിക്കും.
- അപേക്ഷ സ്‌കൂൾ അംഗീകരിച്ചാൽ ബന്ധപ്പെട്ട ഡിപ്പോയിലെ പരിശോധനക്ക് ശേഷം അപ്രൂവ് ചെയ്യും. ഉടൻ തന്നെ അപേക്ഷ അംഗീകരിച്ചതായി മെസേജ് ലഭിക്കും. എത്ര രൂപയാണ് ഡിപ്പോയിൽ അടക്കേണ്ടതുണ്ട് എന്ന നിർദേശവും ലഭിക്കും.
- തുക എത്രയെന്ന മെസേജ് ലഭിച്ചാൽ ഉടൻ തന്നെ ഡിപ്പോയിലെത്തി തുക അടക്കണം. ഏത് ദിവസം നിങ്ങളുടെ കൺസെഷൻ കാർഡ് ലഭ്യമാകുമെന്ന് മെസേജ് വഴി അറിയാനും സാധിക്കും.
- രജിസ്റ്റർ ചെയ്യുന്ന സമയത്ത് നൽകിയിരിക്കുന്ന യൂസർനെയിമും പാസ്‌വേർഡും ഉപയോഗിച്ച് വെബ് സൈറ്റിൽ ലോഗിൻ ചെയ്‌ത് വിദ്യാർഥികളുടെ അപേക്ഷ ട്രാക്ക് ചെയ്യുന്നതിനായി പരിശോധിക്കാം.
- അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കിൽ എന്ത് കാരണത്താലാണ് നിരസിച്ചതെന്നും അറിയാൻ സാധിക്കും. അപേക്ഷ നിരസിച്ചതിനെതിരെ അപ്പീൽ നല്‍കാൻ പ്രസ്‌തുത വെബ്സൈറ്റിൽ തന്നെ Appeal Applications എന്ന ടാബ് ലഭ്യമാണ്. കെഎസ്ആർടിസിയിലെ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥൻ ഇത് പരിശോധിച്ച് തുടർ നടപടി സ്വീകരിക്കും.
- സ്വന്തമായോ അക്ഷയ, ഫ്രണ്ട്സ് തുടങ്ങിയ ജനസേവന കേന്ദ്രങ്ങൾ മുഖേനയോ വിദ്യാർഥികൾക്ക് കൺസഷന് വേണ്ടി രജിസ്ട്രേഷൻ ചെയ്യാം.
- നിലവിൽ രജിസ്റ്റർ ചെയ്‌തിട്ടില്ലാത്തതോ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്തതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 02.06.2024 നു മുൻപ് https://www.concessionksrtc.com എന്ന വെബ്സൈറ്റിൽ School Registration/College registration സെലക്‌ട് ചെയ്‌ത് ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണം.
- സ്റ്റുഡൻസ് കൺസഷന്‍റെ കാലാവധി മൂന്നുമാസമാണ്. വൈകാതെതന്നെ കെഎസ്ആർടിസി സ്റ്റുഡന്‍റ് കൺസഷനും RFID സംവിധാനത്തിലേക്ക് മാറും.
Also Read : കെഎസ്‌ആർടിസിയില്‍ പുതിയ കണ്‍സഷൻ മാർഗനിർദേശങ്ങൾ, വിദ്യാർഥികൾക്ക് ആശങ്ക