തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകൾ ആരംഭിച്ചു (KSRTC Special Services On Attukal Pongala). എല്ലാ ദിവസവും രാവിലെ 05.30 മുതൽ സ്പെഷ്യൽ സർവീസുകൾ ആരംഭിക്കും. 20 ബസുകളാണ് സ്പെഷ്യൽ സർവീസുകൾക്കായി അനുവദിച്ചിരിക്കുന്നത്. യാത്രക്കാരുടെ തിരക്കനുസരിച്ച് ആവശ്യമെങ്കിൽ കൂടുതൽ സർവീസുകൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂർത്തിയാക്കിയതായും അധികൃതർ അറിയിച്ചു.
കെഎസ്ആർടിസി ജോയിന്‍റ് മാനേജിങ് ഡയറക്‌ടർ പി എസ് പ്രമോജ് ശങ്കർ സ്പെഷ്യൽ സർവീസുകൾക്കായുള്ള താത്കാലിക സ്റ്റേഷൻ മാസ്റ്റർ ഓഫീസിന്‍റെ പ്രവർത്തനം ഉദ്‌ഘാടനം ചെയ്‌തു. തിരുവനന്തപുരം സിറ്റി ക്ലസ്റ്റർ ഓഫീസർ ജേക്കബ് സാം ലോപ്പസ്, അസിസ്റ്റന്‍റ് ക്ലസ്റ്റർ ഓഫീസർ കെ ജി സൈജു തുടങ്ങി കെഎസ്ആർടിസി ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.
ഇതിന് പുറമെ ആറ്റുകാൽ ക്ഷേത്ര നടയിൽ നിന്നും ഗുരുവായൂരിലേക്കും ചരിത്രത്തിലാദ്യമായി സൂപ്പർ ഫാസ്റ്റ് സർവീസിന് തുടക്കം കുറിച്ചു (KSRTC Super Fast To Guruvayur). തിരുവനന്തപുരം സെൻട്രൽ യൂണിറ്റിനാണ് സർവീസ് നടത്തിപ്പിൻ്റെ ചുമതല. രാത്രി 07:30 ന് ആറ്റുകാൽ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് തിരുവനന്തപുരം സെൻട്രൽ, കൊല്ലം, കായംകുളം, ആലപ്പുഴ, ചേർത്തല, എറണാകുളം തൃശൂർ വഴി 04:15 AM ന് ഗുരുവായൂരില്‍ എത്തിച്ചേരുന്നു. ഇവിടെ നിന്നും 01:15 PM നാണ് തിരുവനന്തപുരം വഴി ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള മടക്കയാത്ര.
സമയക്രമം: