തിരുവനന്തപുരം:ഓണാവധിക്കാലം പരിഗണിച്ച് കെഎസ്ആര്‍ടിസി സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ നിന്നും സ്‌പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിക്കും. സെപ്റ്റംബര്‍ 10 മുതല്‍ 23 വരെയാണ് ഇതര സംസ്ഥാനങ്ങളിലെ പ്രധാന ഡിപ്പോകളിലേക്ക് കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തുക. ഓഗസ്‌റ്റ് 10 മുതല്‍ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി.
ബെംഗളൂരു, മൈസൂര്‍, ചെന്നൈ നഗരങ്ങളിലേക്ക് നിലവില്‍ സര്‍വീസ് നടത്തുന്നത് 90 ബസുകളാണ്. 58 സര്‍വീസുകള്‍ കൂടി ഈ നഗരങ്ങളിലേക്ക് ദിവസേന സര്‍വീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിൻ്റെ ഓഫിസ് അറിയിച്ചു. സുല്‍ത്താന്‍ ബത്തേരി, മൈസൂര്‍, ബെംഗളൂരു, സേലം, പാലക്കാട് ഡിപ്പോകളില്‍ സപ്പോര്‍ട്ട് സര്‍വീസിനായി ഈ കാലയളവില്‍ ബസുകളെയും ജീവനക്കാരെയും ക്രമീകരിക്കുമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു. www.onlineksrtcswift.com, www.online.keralartc.com എന്ന വെബ്‌സൈറ്റുകള്‍ വഴിയും, ENTE KSRTC NEO OPRS എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് -94470 71021, 0471 2463799 എന്ന നമ്പറുകളിലും ബന്ധപ്പെടാം.
ബെംഗളൂരു, ചെന്നൈ നഗരങ്ങളില്‍ നിന്നുള്ള അധിക സര്‍വീസുകള്‍
ബെംഗളൂരു - കോഴിക്കോട്
No | സമയം | സര്‍വീസ് | റൂട്ട് |
1 | 07.45 (രാത്രി) | ബെംഗളൂരു - കോഴിക്കോട് | (സൂപ്പര്‍ ഫാസ്‌റ്റ്) കുട്ട, മാനന്തവാടി വഴി |
2 | 08.15 (രാത്രി) | ബെംഗളൂരു - കോഴിക്കോട് | (സൂപ്പര്‍ ഫാസ്‌റ്റ്) കുട്ട, മാനന്തവാടി വഴി |
3 | 08.50 (രാത്രി) | ബെംഗളൂരു - കോഴിക്കോട് | (സൂപ്പര്‍ ഫാസ്‌റ്റ്) കുട്ട, മാനന്തവാടി വഴി |
4 | 09.15 (രാത്രി) | ബെംഗളൂരു - കോഴിക്കോട് | (സൂപ്പര്‍ ഫാസ്‌റ്റ്) കുട്ട, മാനന്തവാടി വഴി |
5 | 09.45 (രാത്രി) | ബെംഗളൂരു - കോഴിക്കോട് | (സൂപ്പര്‍ ഫാസ്‌റ്റ്) കുട്ട, മാനന്തവാടി വഴി |
6 | 10.15 (രാത്രി) | ബെംഗളൂരു - കോഴിക്കോട് | (സൂപ്പര്‍ ഫാസ്‌റ്റ്) കുട്ട, മാനന്തവാടി വഴി |
7 | 10.15 (രാത്രി) | ബെംഗളൂരു - കോഴിക്കോട് | (സൂപ്പര്‍ ഫാസ്‌റ്റ്) കുട്ട, മാനന്തവാടി വഴി |
8 | 10.50 (രാത്രി) | ബെംഗളൂരു - കോഴിക്കോട് | (സൂപ്പര്‍ ഫാസ്‌റ്റ്) മൈസൂര്‍, സുല്‍ത്താന്‍ബത്തേരി വഴി |
9 | 11.15 (രാത്രി) | ബെംഗളൂരു - കോഴിക്കോട് | (സൂപ്പര്‍ ഫാസ്‌റ്റ്) കുട്ട, മാനന്തവാടി വഴി |
ബെംഗളൂരു - മലപ്പുറം
No | സമയം | സര്‍വീസ് | റൂട്ട് |
9 | 08.45 (രാത്രി) | ബെംഗളൂരു - മലപ്പുറം | (സൂപ്പര്‍ ഫാസ്‌റ്റ്, ഫാസ്‌റ്റ് പാസഞ്ചര്‍) മൈസൂര്‍, കുട്ട വഴി (അടുത്തടുത്ത ദിവസങ്ങളില്‍) |
10 | 08.45 (രാത്രി) | ബെംഗളൂരു - മലപ്പുറം | (സൂപ്പര്‍ ഫാസറ്റ് ഡീലക്‌സ്) മൈസൂര്‍, കുട്ട വഴി (അടുത്തടുത്ത ദിവസങ്ങളില്‍) |
ബെംഗളൂരു - തൃശൂര്‍
No | സമയം | സര്‍വീസ് | റൂട്ട് |
11 | 07.15 (രാത്രി) | ബെംഗളൂരു - തൃശൂര്‍ | (സൂപ്പര്‍ ഫാസ്‌റ്റ് എക്‌സ്‌പ്രസ്) കോയമ്പത്തൂര്‍, പാലക്കാട് വഴി |
12 | 09.15 (രാത്രി) | ബെംഗളൂരു - തൃശൂര്‍ | (സൂപ്പര്‍ ഫാസ്‌റ്റ് എക്‌സ്‌പ്രസ്) കോയമ്പത്തൂര്‍, പാലക്കാട് വഴി |
13 | 10.15 (രാത്രി) | ബെംഗളൂരു - തൃശൂര്‍ | സൂപ്പര്‍ ഫാസ്‌റ്റ്) കോയമ്പത്തൂര്‍, പാലക്കാട് വഴി |
ബെംഗളൂരു - എറണാകുളം
No | സമയം | സര്‍വീസ് | റൂട്ട് |
14 | 05.30 (വൈകുന്നേരം) | ബെംഗളൂരു - എറണാകുളം | (സൂപ്പര്‍ ഫാസറ്റ് ഡീലക്‌സ്) കോയമ്പത്തൂര്‍, പാലക്കാട് വഴി |
15 | 06.30 (രാത്രി) | ബെംഗളൂരു - എറണാകുളം | (സൂപ്പര്‍ ഫാസറ്റ് ഡീലക്‌സ്) കോയമ്പത്തൂര്‍, പാലക്കാട് വഴി |
16 | 07.30 (രാത്രി) | ബെംഗളൂരു - എറണാകുളം | (സൂപ്പര്‍ ഫാസറ്റ് ഡീലക്‌സ്) കോയമ്പത്തൂര്‍, പാലക്കാട് വഴി |
17 | 07.45 (രാത്രി) | ബെംഗളൂരു - എറണാകുളം | (സൂപ്പര്‍ ഫാസറ്റ് ഡീലക്‌സ്) കോയമ്പത്തൂര്‍, പാലക്കാട് വഴി |
18 | 08.30 (രാത്രി) | ബെംഗളൂരു - എറണാകുളം | (സൂപ്പര്‍ ഫാസറ്റ് ഡീലക്‌സ്) കോയമ്പത്തൂര്‍, പാലക്കാട് വഴി |
ബെംഗളൂരു - അടൂര്‍
No | സമയം | സര്‍വീസ് | റൂട്ട് |
19 | 05.00 (വൈകുന്നേരം) | ബെംഗളൂരു - അടൂര്‍ | (സൂപ്പര്‍ ഫാസറ്റ് ഡീലക്‌സ്) കോയമ്പത്തൂര്‍, പാലക്കാട് വഴി |