തിരുവനന്തപുരം:തമ്പാനൂരില്‍ നിന്നും കുമളിയിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചു. തമ്പാനൂര്‍ ഡിപ്പോയില്‍ നിന്നും രാവിലെ 08.30ന് കുമളയിലേക്കും ഇടുക്കിയിലെ കുമളി ഡിപ്പോയില്‍ നിന്നും രാത്രി ഏഴിന് തിരികെ തിരുവനന്തപുരത്തേക്കുമാണ് സര്‍വീസ്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കൂടി ലക്ഷ്യമിട്ടുള്ള സര്‍വീസ് ഇന്നലെ (ഓഗസ്റ്റ് 17) ആണ് ആരംഭിച്ചത്.
ആദ്യ സര്‍വീസുകളില്‍ തന്നെ മികച്ച പങ്കാളിത്തമാണ് യാത്രക്കാരില്‍ നിന്നും ലഭിക്കുന്നതെന്നും തമ്പാനൂര്‍ ഡിപ്പോയിലെ കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. തമ്പാനുര്‍ നിന്നും രാവിലെ 8.30 ന് പുറപ്പെടുന്ന ബസ് വൈകിട്ട് നാല് മണിയോടെയാകും കുമളിയിലെത്തുക. കുമളിയില്‍ നിന്നും രാത്രി ഏഴ് മണിക്ക് പുറപ്പെടുന്ന ബസ് പുലര്‍ച്ചെ 2.15 ഓടെ തിരുവനന്തപുരത്ത് എത്തും.
ബസ് റൂട്ട്
- തിരുവനന്തപുരം - കുമളി
തമ്പാനുര്‍ നിന്നും രാവിലെ 8.30 ന് പുറപ്പെടും