കേരളം

kerala

ETV Bharat / state

ഏപ്രില്‍ മാസത്തെ സര്‍വകാല റെക്കോര്‍ഡ്; കലക്ഷനില്‍ കുതിച്ച് കെഎസ്ആർടിസി - KSRTC record collection - KSRTC RECORD COLLECTION

2023 ഏപ്രിൽ 24 ന് 8.30 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്. ഇത്തവണ 8.57 കോടി കലക്ഷന്‍ നേടിയാണ് കെഎസ്ആര്‍ടിസി റെക്കോര്‍ഡ് മറികടന്നത്.

KSRTC  KSRTC COLLECTION  കെഎസ്ആർടിസി കളക്ഷന്‍  കെബി ഗണേഷ്‌ കുമാര്‍
KSRTC in it's highest collection record in April Month

By ETV Bharat Kerala Team

Published : Apr 17, 2024, 6:30 AM IST

തിരുവനന്തപുരം : ഏപ്രിൽ മാസ ചരിത്രത്തിലെ റെക്കോർഡ് കലക്ഷൻ നേടി കെഎസ്ആർടിസി. ഏപ്രിൽ 15 തിങ്കളാഴ്‌ച 8.57 കോടി രൂപയാണ് കെഎസ്ആർടിസിക്ക് ലഭിച്ച വരുമാനം. 2023 ഏപ്രിൽ 24 ന് ലഭിച്ച 8.30 കോടി രൂപ എന്ന നേട്ടമാണ് കെഎസ്ആർടിസി മറികടന്നത്. 4324 ബസുകൾ ഓപ്പറേറ്റ് ചെയ്‌തതിൽ 4179 ബസുകളിൽ നിന്നുള്ള വരുമാനമാണിത്.

14.36 ലക്ഷം കി.മീ ഓപ്പറേറ്റ് ചെയ്‌തപ്പോൾ കിലോമീറ്ററിന് 59.70 രൂപ, ഒരു ബസിന് 20513 രൂപ എന്ന ക്രമത്തിലാണ് വരുമാനം. കഴിഞ്ഞ വർഷം ഏപ്രിൽ 24-ന് 8.30 കോടി രൂപ വരുമാനം ലഭിച്ചപ്പോൾ 4331 ബസുകൾ ഓടിച്ചതിൽ 4200 ബസുകളിൽ നിന്നുമാണ് ഇത്രയും വരുമാനം നേടിയത്.

ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ പ്രത്യേക നിർദേശ പ്രകാരം ഡെഡ് കിലോമീറ്റർ ഒഴിവാക്കി ഒറ്റപ്പെട്ട സർവീസുകൾ, ആദിവാസി മേഖല, തോട്ടം മേഖല, വിദ്യാർഥി കൺസഷൻ റൂട്ടുകൾ എന്നിവ ഒഴികെ വരുമാനം കുറഞ്ഞ ഡെഡ് ട്രിപ്പുകളും ആളില്ലാത്ത ഉച്ചസമയത്തെ ട്രിപ്പുകളും സ്‌റ്റേ സർവീസ് ആയപ്പോൾ ഒഴിവായ ഡെഡ് കിലോമീറ്ററും ഒഴിവാക്കിയിരുന്നു. ഇതില്‍ നിന്ന് ലഭ്യമായ കിലോമീറ്ററിന് ഏതാണ്ട് തുല്യമായി, ജനോപകാരപ്രദമായി വരുമാന ലഭ്യതയുള്ള പ്രധാന റൂട്ടുകളിലും ദീർഘദൂര റൂട്ടുകളിലും മുൻകൂട്ടി അഡിഷണൽ സർവീസുകൾ ക്രമീകരിച്ചാണ് ചെലവ് വർധിക്കാതെ നേട്ടം ഉണ്ടാക്കിയതെന്ന് കെഎസ്ആർടിസി ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.

അവധി ദിവസങ്ങളിൽ കോൺവോയ് ഒഴിവാക്കി ആവശ്യം പരിശോധിച്ച് മാത്രം കൃത്യതയോടെ ചെലവ് ചുരുക്കി ഓർഡിനറി സർവീസുകൾ അയക്കുകയും തിരക്കേറിയ ഇൻർസ്‌റ്റേറ്റ് /ഇൻസ്‌റ്റേറ്റ് ദീർഘദൂര ബസുകൾ മുൻകൂട്ടി യൂണിറ്റുകൾക്ക് ടാർജറ്റ് റൂട്ടുകൾ, സർവീസുകൾ എന്നിവ ചരിത്രത്തിൽ ആദ്യമായി ഓരോ യൂണിറ്റിനും ചീഫ് ഓഫിസിൽ നിന്നും തന്നെ നേരിട്ട് പ്ലാൻ ചെയ്‌ത് നൽകി, തിരക്കനുസരിച്ച് സർവീസുകൾ ക്രമീകരിക്കാന്‍ കഴിഞ്ഞതും നേട്ടമായി.

ഇത്തരത്തിൽ ഏതാണ്ട് 140 സർവീസുകളാണ് അധികമായി സംസ്ഥാനത്തിനകത്ത് ക്രമീകരിച്ചതെന്നും കെഎസ്ആർടിസി അറിയിച്ചു. അന്തർ സംസ്ഥാന റൂട്ടുകളിലും മേട മാസ പൂജക്ക് ശബരിമലക്കും സർവീസുകൾ ചെലവ് അധികരിക്കാതെ ക്രമീകരിച്ചു. ഓപ്പറേറ്റിങ് ജീവനക്കാരായ കണ്ടക്‌ടർമാരും ഡ്രൈവർമാരും കാണിച്ച താത്പര്യവും ഓഫിസർമാരും സൂപ്പർവൈസർമാരും പ്രകടിപ്പിച്ച മികവും പ്രശംസനീയമാണെന്ന് പറഞ്ഞ എംഡി, മുഴുവൻ ജീവനക്കാർക്കും അഭിനന്ദനം അറിയിക്കുകയും ചെയ്‌തു.

Also Read :മദ്യപിച്ച് ജോലി ചെയ്‌തു; 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പണിപോയി - Drunken KSRTC Employees Suspended

ABOUT THE AUTHOR

...view details