തിരുവനന്തപുരം : തലസ്ഥാന നഗരം ചുറ്റുന്ന ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ ബസിലെ യാത്രക്കാർ വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്ന അറിയിപ്പുമായി കെഎസ്ആർടിസി. എയര്‍പോര്‍ട്ട് റണ്‍വേ, എയര്‍ഫോഴ്‌സ് ഓഫീസ് പരിസരം എന്നിവിടങ്ങളില്‍ ഡബിള്‍ ഡെക്കര്‍ ബസിന് മുകളില്‍ നിന്നുള്ള മൊബൈല്‍ ഫോണ്‍ ചിത്രീകരണം പൂര്‍ണമായും നിയമവിരുദ്ധമാണെന്ന് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ അധികൃതർ അറിയിച്ചു.
'വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്' ; അറിയിപ്പുമായി കെഎസ്ആർടിസി - ksrtc double decker restriction - KSRTC DOUBLE DECKER RESTRICTION
ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ ബസിലെ യാത്രക്കാർ വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്ന് കെഎസ്ആർടിസി

Published : Apr 22, 2024, 11:21 AM IST
സുരക്ഷാ കാരണങ്ങൾ മുൻനിർത്തി വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്ന് മൂന്നാഴ്‌ചയ്ക്ക് മുൻപ് എയര്‍പോര്‍ട്ട് അതോറിറ്റിയും എയര്‍ഫോഴ്‌സും രേഖാമൂലം കെഎസ്ആർടിസിയെ അറിയിച്ചിരുന്നു. ഡബിള്‍ ഡെക്കർ ബസിലെ ജീവനക്കാരോടും ബജറ്റ് ടൂറിസം സെൽ അധികൃതർ ചിത്രീകരണം അനുവദിക്കരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. റണ്‍വേയിലൂടെ വിമാനം വരുന്ന ദൃശ്യം മൊബൈലില്‍ പകര്‍ത്താന്‍ സാധിച്ചില്ലെന്ന പരാതിയിലാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം.
ALSO READ:കെഎസ്ആർടിസിയിൽ മദ്യപിച്ച് ഡ്യൂട്ടി, മദ്യം കൈവശംവയ്‌ക്കൽ; ജീവനക്കാർക്കെതിരെ നടപടി