കേരളം

kerala

ETV Bharat / state

ലാഭമോ നഷ്‌ടമോ...ഇലക്‌ട്രിക് ബസില്‍ വിവാദം...റിപ്പോർട്ട് വേണമെന്ന് ഗണേഷ് കുമാർ - ksrtc city circular electric bus

ksrtc city circular electric bus സിറ്റി സർക്കുലർ സർവീസുകൾ ലാഭകരമാണെന്ന നിലപാടിലാണ് കെഎസ്ആർടിസി. പ്രതിമാസം 38 ലക്ഷം രൂപ ലാഭം ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. ഈ കണക്ക് ചൊവ്വാഴ്ച മന്ത്രിക്ക് സമർപ്പിക്കും.

ksrtc city circular electric bus
ksrtc city circular electric bus

By ETV Bharat Kerala Team

Published : Jan 19, 2024, 11:50 PM IST

തിരുവനന്തപുരം:കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകൾ ലാഭാകരമല്ലെന്നും ഇനി ഇലക്ട്രിക് ബസുകൾ വാങ്ങില്ലെന്നുമുള്ള പ്രസ്താവന വിവാദമയതോടെ വിശദമായ റിപ്പോർട്ട്‌ തേടി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. നഗരത്തിലോടുന്ന ഇലക്ട്രിക് ബസുകളുടെ റൂട്ടുകളുടെ വിവരങ്ങളും ദൈനംദിന വരവ് ചെലവ് കണക്കുകളുടെയും വിശദാംശങ്ങൾ സംബന്ധിച്ച റിപ്പോർട്ട്‌ സിഎംഡിയോട് മന്ത്രി തേടി. ഇതിന് പുറമെ സംസ്ഥാനത്ത് ഓടുന്ന മുഴുവൻ ബസുകളുടെ വരവ് ചെലവ് കണക്കുകളും ഗതാഗത മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

റിപ്പോർട്ട്‌ ലഭിച്ച ശേഷം മുഖ്യമന്ത്രിയുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയുടെ അഭിപ്രായം കൂടി തേടിയ ശേഷമാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ഇലക്ട്രിക് ബസുകൾ ലാഭാകരമല്ലെന്നും ഇനി ഇലക്ട്രിക് ബസുകൾ വാങ്ങില്ലെന്നും 10 രൂപ ടിക്കറ്റ് തുടരില്ലെന്നുമുള്ള മന്ത്രിയുടെ പ്രഖ്യാപനങ്ങളാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.

അതേസമയം സിറ്റി സർക്കുലർ സർവീസുകൾ ലാഭകരമാണെന്ന നിലപാടിലാണ് കെഎസ്ആർടിസി. പ്രതിമാസം 38 ലക്ഷം രൂപ ലാഭം ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. ഈ കണക്ക് ചൊവ്വാഴ്ച മന്ത്രിക്ക് സമർപ്പിക്കും. അതേസമയം ഇലക്ട്രിക് ബസ് നിർത്തില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വ്യക്തമാക്കിയിരുന്നു. ഒരു മന്ത്രി മാത്രമല്ലല്ലോ മന്ത്രിസഭയല്ലെ ഉള്ളത്. നയപരമായ തീരുമാനം നടപ്പാക്കും. ജനങ്ങൾക്ക് ആശ്വാസകരമായ ഒന്നും നിർത്തലാക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മന്ത്രിയുടെ നിലപാടിനെതിരെ വിമർശനവുമായി ഭരണപക്ഷ എംഎൽഎയായ വികെ പ്രശാന്തും രംഗത്ത് വന്നിരുന്നു. ഇലക്ട്രിക് ബസുകൾ നയപരമായ തീരുമാനമാണ്. തിരുവനന്തപുരം സോളാർ നഗരമാക്കാനും, ഇലക്ട്രിക് ബസുകൾ ഭൂരിഭാഗമാക്കി മലിനീകരണം കുറയ്ക്കാനും നയപരമായി തീരുമാനിച്ച് നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകൾ നഗരവാസികൾ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. ഇതിനെ ലാഭകരമാക്കാനും , കൃത്യമായ മെയിന്റനൻസ് സംവിധാനം ഒരുക്കുകയുമാണ് കെഎസ്ആർടിസി ചെയ്യേണ്ടതെന്നും പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details