ആലപ്പുഴ : കായംകുളത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു(KSRTC Bus Caught Fire). സംഭവത്തില്‍ ആളപായമില്ല. വെള്ളിയാഴ്‌ച (23-02-2024) രാവിലെയാണ് കെഎസ്‌ആർടിസി ബസിന് തീപിടിച്ചത്. കരുനാഗപ്പള്ളിയിൽ നിന്ന് തോപ്പുംപടിയിലേക്ക് പോയ ഫാസ്‌റ്റ് പാസഞ്ചറിനാണ് തീ പിടിച്ചത്.
കത്തുന്ന ദുർഗന്ധം വന്നതോടെ ഡ്രൈവർ എല്ലാവരോടും വേഗത്തിൽ ബസിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടതിനാൽ യാത്രക്കാർ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് കായംകുളം പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബസ് പൂർണമായും കത്തിനശിച്ചു. ഡീസൽ ടാങ്കിലെ ചോര്‍ച്ചയാണ് അപകടകാരണമെന്ന് സംശയിക്കുന്നതായി അധികൃതർ അറിയിച്ചു.
നിർത്തിയിട്ട ടൂറിസ്റ്റ് ബസിന് തീപിടിച്ചു :മലപ്പുറം വാഴക്കാട് എടവണ്ണപ്പാറയ്ക്ക് സമീപം കഴുകുത്താൻ തടായിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ജനുവരി 20 ന് രാവിലെ 10 മണിയോടുകൂടിയാണ് ബസിന് തീപിടിച്ചത് (Tourist Bus Caught Fire). സമീപവാസികളാണ് ബസിന് തീപിടിച്ചത് (Fire Accident vayakkad ) ആദ്യം കണ്ടത്.