കേരളം

kerala

ETV Bharat / state

കുത്തിയൊലിക്കുന്ന പുഴയ്ക്ക് നടുവില്‍ കുടുങ്ങി വൈദ്യുതി വകുപ്പിന്‍റെ ജീപ്പ്, സാഹസിക രക്ഷാപ്രവര്‍ത്തനം: വീഡിയോ - jeep stranded in middle of river

കുഞ്ചിത്തണ്ണി എല്ലക്കല്ലില്‍ ഉപ്പാര്‍ ചപ്പാത്തില്‍ റീഡിങ് രേഖപ്പെടുത്താന്‍ പോയ വൈദ്യുതി വകുപ്പ് ജീവനക്കാരുടെ ജീപ്പ് പുഴയുടെ നടുവില്‍ കുടുങ്ങി.

ELECTRICITY EMPLOYEES JEEP IN RIVER  JEEP STRANDED IN IDUKKI  വൈദ്യുതി വകുപ്പ് ജീപ്പ് പുഴയില്‍  ഉപ്പാര്‍ ചപ്പാത്ത് ജീപ്പ് കുടുങ്ങി
jeep stranded in middle of river (ETV Bharat)

By ETV Bharat Kerala Team

Published : Sep 3, 2024, 11:15 AM IST

പുഴയുടെ നടുവില്‍ കുടുങ്ങി വൈദ്യുതി വകുപ്പിന്‍റെ ജീപ്പ് (ETV Bharat)

ഇടുക്കി: റീഡിങ് രേഖപ്പെടുത്താന്‍ പോയ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ സഞ്ചരിച്ച ജീപ്പ് പുഴയുടെ നടുവില്‍ കുടുങ്ങി. കുഞ്ചിത്തണ്ണി എല്ലക്കല്ലില്‍ ഉപ്പാര്‍ ചപ്പാത്തിലായിരുന്നു സംഭവം. പുഴയുടെ അക്കരെയുള്ള പമ്പ് ഹൗസില്‍ വൈദ്യുതി റീഡിങ് രേഖപ്പെടുത്താന്‍ പോയതായിരുന്നു ജീവനക്കാര്‍.

ശക്തമായ നീരൊഴുക്ക് ഉണ്ടായിരുന്നതിനാല്‍ പുഴയുടെ മധ്യഭാഗത്തെത്തിയതോടെ ജീപ്പ് കുടുങ്ങുകയായിരുന്നു. മൂന്ന് ജീവനക്കാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. വാഹനത്തില്‍ നിന്നും ജീവനക്കാര്‍ ഇറങ്ങിയാല്‍ വാഹനം ഒഴുകിപോകുമെന്ന സംശയം ഉയര്‍ന്നതോടെ ജീപ്പ് വടമുപയോഗിച്ച് ബന്ധിക്കും വരെ ജീവനക്കാര്‍ വാഹനത്തില്‍ തന്നെ തുടര്‍ന്നു.

പിന്നീട് വാഹനം വടമുപയോഗിച്ച് ബന്ധിച്ച ശേഷം ജീവനക്കാരെ സുരക്ഷിതമായി കരക്കെത്തിച്ചു. തുടര്‍ന്ന് വാഹനവും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പ്രദേശ വാസികളുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. സംഭവമറിഞ്ഞ് അടിമാലി ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.

Also Read :മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷാപരിശോധനയ്‌ക്ക് അനുമതി; ഒരു വര്‍ഷത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

ABOUT THE AUTHOR

...view details