കോഴിക്കോട്:പന്നിയങ്കരയ്‌ക്ക് സമീപം കണ്ണഞ്ചേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരന് കുത്തേറ്റ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. അരക്കിണർ സ്വദേശികളായ മുഹമ്മദ് റസീൽ, മുഹമ്മദ് നിഹാൽ എന്നിവരാണ് പിടിയിലായത്. കണ്ണഞ്ചേരി സ്വദേശി കാര്‍ത്തികേയനാണ് കുത്തേറ്റത്.
ഇന്നലെ (ഡിസംബർ 8) രാത്രി കണ്ണഞ്ചേരി ന്യൂ ജനതാ സെയിൽസ് ആന്‍ഡ് സർവീസ് പെട്രോൾ പമ്പിലാണ് സംഭവം. രണ്ട് ദിവസം മുമ്പ് പെട്രോൾ അടിക്കുന്നതിനെ ചൊല്ലി പ്രതികളും കാർത്തികേയനും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. അതിന്‍റെ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്.