കേരളം

kerala

ETV Bharat / state

കൈവിരലിന് പകരം നാവിൽ ശസ്‌ത്രക്രിയ; അന്വേഷിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചു - Kozhikode MCH Medical Negligence - KOZHIKODE MCH MEDICAL NEGLIGENCE

പൊലീസിന്‍റെ തുടര്‍നടപടികള്‍ മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും.

കൈവിരലിന് പകരം നാവിൽ ശസ്‌ത്രക്രിയ  MEDICAL BOARD TO PROBE NEGLIGENCE  DR BEJOHN JOHNSON  KOZHIKODE MEDICAL COLLEGE
Kozhikode MCH (ETV Bharat)

By ETV Bharat Kerala Team

Published : May 26, 2024, 10:54 AM IST

കോഴിക്കോട് :മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ശസ്‌ത്രക്രിയ പിഴവ് അന്വേഷിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. അടുത്ത മാസം ഒന്നിന് ബോര്‍ഡ് യോഗം ചേര്‍ന്ന് കേസ് പരിശോധിക്കും. നാല് വയസുകാരിക്ക് കൈവിരലിന് പകരം നാവിന് ശസ്‌ത്രക്രിയ ചെയ്‌ത സംഭവത്തിലാണ് അന്വേഷണം.

മെഡിക്കല്‍ നെഗ്ളിജന്‍സ് ആക്‌ട് പ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍റെ അപേക്ഷ പ്രകാരമാണ് ജില്ല മെഡിക്കല്‍ ഓഫിസര്‍ വിദഗ്‌ധരെ ഉൾപ്പെടുത്തി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്. അവയവം മാറി ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായ കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട രേഖകള്‍, ഡ്യൂട്ടി രജിസ്റ്റര്‍, ശസ്‌ത്രക്രിയ നടത്തിയ ഡോക്‌ടർ, ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവര്‍ എന്നിവര്‍ പൊലീസിന് നല്‍കിയ മൊഴി തുടങ്ങിയവ അടുത്ത മാസം ഒന്നിന് ചേരുന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം പരിശോധിക്കും.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ ശേഖരിച്ച വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് ജില്ല ആരോഗ്യ വകുപ്പ് ഓഫിസര്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കല്‍ കോളജ് എസിപി സമര്‍പ്പിച്ചിരുന്നു. മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും പൊലീസിന്‍റെ തുടര്‍നടപടികള്‍. ചെറുവണ്ണൂര്‍ സ്വദേശികളുടെ മകളായ നാലു വയസുകാരിയുടെ ആറാം വിരല്‍ മാറ്റുന്നതിന് പകരം രക്ഷിതാക്കളെ അറിയിക്കാതെ നാവില്‍ ശസ്‌ത്രക്രിയ നടത്തി എന്നാണ് കേസ്.

എന്നാല്‍ തെറ്റു പറ്റിയിട്ടില്ലെന്നും കുട്ടിയുടെ നാവില്‍ കെട്ട് കണ്ടപ്പോള്‍ അടിയന്തരമായി ശസ്‌ത്രക്രിയ നടത്തുകയായിരുന്നു എന്നാണ് ഡോക്‌ടർ ബിജോണ്‍ ജോണ്‍സണ്‍ പൊലീസിന് മൊഴി നല്‍കിയത്. ആറാം വിരല്‍ മാറ്റാനുള്ള ശസ്‌ത്രക്രിയക്കായി എത്തിച്ചപ്പോഴാണ് കുട്ടിയുടെ നാവി‍ല്‍ കെട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടത് എന്നാണ് ഡോക്‌ടറുടെ വാദം. അതേസമയം അന്വേഷണ വിധേയമായി ഡോക്‌ടറെ ആരോഗ്യവകുപ്പ് നേരത്തെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.

ALSO READ:കൈവിരലിന് പകരം നാവില്‍ ശസ്‌ത്രക്രിയ ; ഡോക്‌ടർ ബിജോൺ ജോൺസന് വീഴ്‌ച പറ്റിയെന്ന് വിദഗ്‌ധ സമിതി

ABOUT THE AUTHOR

...view details