കേരളം

kerala

ETV Bharat / state

ബാർ ജീവനക്കാരന്‍റെ മരണം; നാല് പേർ അറസ്റ്റിൽ - KOTTAYAM BAR EMPLOYEE DEATH - KOTTAYAM BAR EMPLOYEE DEATH

പ്രതികള്‍ ബാര്‍ ജീവനക്കാരനെ മര്‍ദിച്ചത് ഫെബ്രുവരി 20ന്. ചികിത്സയിലിരിക്കെ ഇയാള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

BAR EMPLOYEE DEATH IN KOTTAYAM  ACCUSED ARRESTED  BAR EMPLOYEE MURDER  KOTTAYAM MURDER
Bar Employee Death: Accused Arrested in Kottayam

By ETV Bharat Kerala Team

Published : Mar 24, 2024, 12:52 PM IST

കോട്ടയം :കോട്ടയത്തെ ബാർ ജീവനക്കാരന്‍റെ മരണവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ. വേളൂർ പുളിനാക്കൽ നടുത്തര വീട്ടിൽ ശ്യാം രാജ് (28), വേളൂർ വാഴേപ്പറമ്പിൽ വീട്ടിൽ ആദർശ് (24), വേളൂർ പതിനാറിൽ ചിറ കാരക്കാട്ടിൽ വീട്ടിൽ ഏബല്‍ ജോൺ (21), തിരുവാർപ്പ് കാഞ്ഞിരം പള്ളത്തുശ്ശേരിൽ വീട്ടിൽ ജെബിൻ ജോസഫ് (27) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

കഴിഞ്ഞ 20 ന് ബാറിൽ ഇരുന്നു മദ്യപിച്ചപ്പോൾ പുകവലിക്കരുതെന്ന് പറഞ്ഞതിന് ബാർ ജീവനക്കാരനെ ഇവർ അക്രമിക്കുകയായിരുന്നു. മല്ലപ്പള്ളി ലക്ഷം വീട്ടിൽ സുരേഷ് എം (50) ആണ് മരിച്ചത്. അക്രമത്തിൽ തലയ്ക്ക് പിറകിൽ മാരകമായി പരിക്കേറ്റ സുരേഷ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെള്ളിയാഴ്‌ച വെളുപ്പിന് നാലുമണിയോടെയാണ് മരിച്ചത്.

ABOUT THE AUTHOR

...view details