നായ്ക്കുട്ടിക്ക് അന്ത്യാഞ്ജലിയർപ്പിച്ച് ഓട്ടോ ഡ്രൈവർമാർ (ETV Bharat) കോട്ടയം:വിട്ടുപിരിഞ്ഞ നായ്ക്കുട്ടിക്ക് ആദരാജ്ഞലിയർപ്പിച്ച് ഓട്ടോ ഡ്രൈവർമാർ. കോട്ടയം കടുവാക്കുളത്താണ് ഈ വ്യത്യസ്‌ത കാഴ്‌ച. ഓട്ടോ ഡ്രൈവർമാരുടെ ഓമനയായിരുന്നു സന്തോഷ് മോൻ എന്ന നായ്ക്കുട്ടി.
കടുവാക്കുളം കവലയിലെ ഓട്ടോ ഡ്രൈവർമാരുടെ സ്നേഹഭാജനമായിരുന്നു സന്തോഷ് മോൻ 4 വർഷം മുൻപാണ് ഇവിടെ എത്തിയത്. ക്രമേണ ഓട്ടോ ഡ്രൈവർമാർമാരുമായി നായ്ക്കുട്ടി അടുത്തു. അവർ അവന് ആഹാരം നൽകി. സന്തോഷ് മോൻ എന്ന് പേരുമിട്ടു.
ഓട്ടോയിൽ അപരിചതർ കയറിയിരുന്നാൽ സന്തോഷ് മോൻ കുരച്ച് ഓടിക്കും. വെയിറ്റിങ് ഷെഡിൽ ബസ് കാത്ത് നിൽക്കുന്നവരെയും സ്‌കൂൾ കുട്ടികളെയോ ഉപദ്രവിക്കിവില്ല. കഴിഞ്ഞ ദിവസം വണ്ടി ഇടിച്ചതിനെ തുടർന്നായിരുന്നു സന്തോഷ് മോൻ്റെ വിയോഗം. സന്തോഷ് മോൻ്റെ ഓർമയ്ക്കായി ഫ്ലക്‌സ് ബോർഡ് വച്ച് ഓട്ടോ ഡ്രൈവർമാർ ആദരാഞ്ജലി അർപ്പിച്ചത് കൗതുകവും നൊമ്പരവും ഉണർത്തിയ കാഴ്‌ചയായി.
Also Read:പരിക്കേറ്റ തെരുവ് നായയ്ക്ക് പുതുജീവൻ; കരുതലായി ഡോക്‌ടറും സഹപ്രവർത്തകയും