കേരളം

kerala

ETV Bharat / state

കൂടത്തായി കൊലക്കേസ്: പ്രധാന സാക്ഷിയുടെ വിസ്‌താരം പൂർത്തിയായി - Koodathai Case Witness Examination - KOODATHAI CASE WITNESS EXAMINATION

കൂടത്തായി വധക്കേസിലെ പ്രധാന സാക്ഷിയായ ഷാജു സക്കറിയയുടെ വിസ്‌താരം പൂര്‍ത്തിയായി. മാറാട് പ്രത്യേക കോടതി മുമ്പാകെയാണ് വിസ്‌താരം നടന്നത്. ജോളി ജോസഫിന്‍റെ ഭർത്താവുകൂടിയായ ഷാജു സക്കറിയ ആദ്യം നല്‍കിയ മൊഴിയില്‍ തന്നെ ഉറച്ചുനിന്നു.

കൂടത്തായി വധക്കേസ്  KOODATHAI MURDER CASE  JOLLY JOSEPH KOODATHAI CASE  ജോളി കേസ് സാക്ഷി വിസ്‌താരം
Jolly Joseph (ETV Bharat)

By ETV Bharat Kerala Team

Published : Aug 6, 2024, 4:53 PM IST

കോഴിക്കോട്: കൂടത്തായി റോയ് തോമസ് വധക്കേസില്‍ പ്രധാന സാക്ഷിയുടെ വിസ്‌താരം പൂർത്തിയായി. 56ാം സാക്ഷിയും കേസിലെ ഒന്നാം പ്രതി ജോളി ജോസഫിന്‍റെ ഭർത്താവുമായ ഷാജു സക്കറിയയുടെ വിസ്‌താരമാണ് മാറാട് പ്രത്യേക കോടതി ജഡ്‌ജി സി.സുരേഷ് കുമാർ മുമ്പാകെ പൂർത്തിയായത്. ഒന്നാം പ്രതി ജോളിക്ക് വേണ്ടി അഡ്വ. ബിഎ ആളൂർ ഹാജരായി. പ്രോസിക്യൂഷന്‍റെ ആദ്യ വിസ്‌താരത്തില്‍ നല്‍കിയ മൊഴിയില്‍ ഷാജു സക്കറിയ ഉറച്ചുനിന്നു.

കൂടത്തായി പൊന്നാമറ്റം വീട്ടിലെ മറ്റ് കൊലപാതകങ്ങള്‍ക്ക് പിന്നില്‍ താനാണെന്ന കാര്യം ജോളി തന്നോട് സമ്മതിച്ചിരുന്നതായി ഷാജു സക്കറിയ മൊഴി നല്‍കി. ജോളിയുടെ കൂടെ വക്കീല്‍ ഓഫിസില്‍ താനും പോയിരുന്നുവെങ്കിലും താൻ പുറത്തിരിക്കുകയായിരുന്നുവെന്ന് സാക്ഷി പറഞ്ഞു. തന്നെയും പിതാവിനെയും കേസില്‍ ഉള്‍പ്പെടുത്തുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് സ്വന്തം ഭാര്യക്കെതിരെ തെളിവ് കൊടുക്കുന്നതെന്ന പ്രതിഭാഗത്തിന്‍റെ വാദം ഷാജു സക്കറിയ നിഷേധിച്ചു.

ജോളിക്കെതിരെ വിവാഹമോചനത്തിനായി കോഴിക്കോട് കുടുംബകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. ജോളിയെ വിവാഹം കഴിച്ച ശേഷവും ജോണ്‍സണ്‍ എന്നയാള്‍ ജോളിയെ കാണാൻ ഇടക്കിടെ വരാറുണ്ടായിരുന്നുവെന്ന് സാക്ഷി പറഞ്ഞു. തന്നെ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും തനിക്ക് അറിയാവുന്ന കാര്യങ്ങളാണ് സത്യസന്ധമായി മജിസ്ട്രേറ്റ് മുമ്പാകെ മൊഴി നൽകിയതെന്നും ഷാജു സക്കറിയ ജഡ്‌ജി മുമ്പാകെ പറഞ്ഞു.

ജോളി എൻഐടിയില്‍ വച്ച്‌ എടുത്ത ഫോട്ടോകളും ഒരു മാർക്ക് ലിസ്റ്റിന്‍റെ കോപ്പിയും താൻ പൊലീസിന് നല്‍കിയിരുന്നു. ജോളി അറസ്റ്റിലായതിന് ശേഷം തന്‍റെ സ്വന്തം വീട്ടിലേക്ക് പോയെന്നും സാക്ഷി മൊഴി നല്‍കി.

Also Read: കൂടത്തായി കൂട്ടക്കൊല ഡോക്യുമെന്‍ററിയായി നെറ്റ്ഫ്ലിക്‌സിൽ ; ട്രെയിലർ പുറത്ത്

ABOUT THE AUTHOR

...view details