കേരളം

kerala

ETV Bharat / state

കൊച്ചി ബാറിലെ വെടിവയ്‌പ്പ്; പ്രതികളില്‍ ഒരാള്‍ പിടിയിലായതായി സൂചന, വാഹനം കണ്ടെത്തി - എറണാകുളം

പ്രതികള്‍ എത്തിയത് വാടകയ്‌ക്കെടുത്ത കാറില്‍. മൂവാറ്റുപുഴ മുടവൂരില്‍ വാഹനം ഉപേക്ഷിച്ച നിലയില്‍. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം.

Kochi bar shooting  Clash at bar in Kochi  കൊച്ചി ബാറിലെ വെടിവയ്‌പ്പ്  എറണാകുളം  ബാറില്‍ തര്‍ക്കം
kochi-bar-shooting-police-found-the-vehicle

By ETV Bharat Kerala Team

Published : Feb 12, 2024, 11:39 AM IST

എറണാകുളം :കൊച്ചിയിൽ ബാറിലുണ്ടായ വെടിവയ്‌പ്പിൽ പ്രതികളെത്തിയ വാഹനം കണ്ടെത്തി (Kochi bar shooting police found the vehicle). മൂവാറ്റുപുഴ മുടവൂരിലാണ് ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തിയത്. മൂവാറ്റുപുഴയിലെ റെൻ്റ് എ കാർ സ്ഥാപനത്തിൽ നിന്നും വാടകയ്ക്ക് എടുത്തതാണ് ഈ കാർ. ഒരാൾ പിടിയിലായതായും മറ്റു പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതായുമാണ് സൂചന.

മുഴുവൻ പ്രതികളും ഉടൻ പിടിയിലാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കലൂർ കത്രിക്കടവിലെ ബാറിലുണ്ടായ ആക്രമണത്തിൽ മൂന്ന് ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. ഞായറാഴ്‌ച (ഫെബ്രുവരി 11) രാത്രി പതിനൊന്ന് മണിക്ക് ശേഷമായിരുന്നു സംഭവം നടന്നത്. മദ്യപന്മാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒരു സംഘം ബാർ മനേജറെ ക്രൂരമായി മർദിക്കുകയും തടയാൻ ശ്രമിച്ച ജീവനക്കാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

ബാർ ജീവനക്കാരായ സുജിൻ ജോൺസൺ, അഖിൽനാഥ് എന്നിവർക്കാണ് വെടിയേറ്റത്. എയർ പിസ്റ്റൾ ഉപയോഗിച്ചാണ് വെടിയുതിർത്തത്. ഇതിനു ശേഷം പ്രതികൾ കാറിൽ കയറി കടന്നുകളയുകയായിരുന്നു. വെടിയേറ്റവരിൽ ഒരാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിട്ടുണ്ട്.

ഒരാൾക്ക് വയറിനും രണ്ടാമത്തെയാൾക്ക് കാലിനുമാണ് പരിക്കേറ്റത്. തിരിച്ചറിഞ്ഞ പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രികരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ബാറിൻ്റെ പ്രവർത്തന സമയം കഴിഞ്ഞതിന് ശേഷവും കൂട്ടംകൂടിനിന്ന് തർക്കത്തിലേർപ്പെട്ടവരോട് പിരിഞ്ഞ് പോകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ബാറിന് പുറത്ത് വച്ച് മാനേജറുമായി സംഘം വാക്ക് തർക്കത്തില്‍ ഏർപ്പെടുകയായിരുന്നു. പിന്നാലെ സംഘം മാനേജരെ മർദിച്ചു.

Also Read: കൊച്ചിയിലെ ബാറില്‍ വെടിവയ്പ്പ്‌ ; 2 ജീവനക്കാര്‍ക്ക് പരിക്കേറ്റു

ഇതിനിടെ ബാറിൽ നിന്നും മടങ്ങുകയായിരുന്ന തങ്ങള്‍ തടയാൻ ശ്രമിച്ചതോടെ സംഘത്തിലുണ്ടായിരുന്ന ഒരാൾ വെടിവയ്‌ക്കുകയായിരുന്നു എന്നാണ് പരിക്കേറ്റവർ പൊലീസിനെ അറിയിച്ചത്. അതേസമയം മദ്യം ആവശ്യപ്പെട്ടാണ് പ്രതികൾ മാനേജറെ മർദിച്ചതെന്നും പറയപ്പെടുന്നു. ബാറിലെ വെടിവയ്‌പ്പിലേക്ക് നീങ്ങിയ തർക്കം സംബന്ധിച്ച് അവ്യക്തതയുണ്ട്. സംഭവത്തിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്ത് അന്വേഷിക്കുന്നത്.

ABOUT THE AUTHOR

...view details