തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ ഡിസംബർ രണ്ട് മുതൽ 18 വരെ നടക്കും. 100 സാക്ഷികളുള്ള കേസിലെ 95 സാക്ഷികളെ വിസ്‌തരിക്കും. രണ്ട് ഘട്ടങ്ങളായാണ് വിചാരണ നടക്കുക.
വിചാരണയുടെ രണ്ടാം ഘട്ടം ജനുവരിയിൽ പരിഗണിക്കും. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥരക്കമുള്ളവരെ രണ്ടാം ഘട്ടത്തിലാണ് പരിഗണിക്കുക. രണ്ട് മുതൽ ആറ് വരെയുള്ള സാക്ഷികൾ സംഭവം കണ്ടുവെന്നാണ് പൊലീസ് പറയുന്നത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 279, 201, 304 കോടതി മോട്ടോർ വകുപ്പ് നിയമം 184 എന്നിവ അനുസരിച്ചാണ് വിചാരണ പരിഗണിക്കുക. അതേസമയം വിചാരണയ്ക്ക് മുമ്പ് പ്രതിക്ക് നൽകേണ്ട കോപ്പികൾ നൽകിയോ എന്ന കാര്യത്തിൽ പ്രോസിക്യൂഷൻ വ്യക്തത വരുത്തും.