പത്തനംതിട്ട:എഡിഎം നവീന്‍ ബാബുവിൻ്റെ മരണം കൊലപാതകമാണെന്ന് സംശയിക്കത്തക്ക തെളിവുകളാണ് പുറത്തുവരുന്നതെന്ന് ആര്‍എംപി നേതാവ് കെകെ രമ എംഎല്‍എ. നവീൻ ബാബുവിൻ്റെ മലയാലപ്പുഴ പത്തിശ്ശേരിയിലെ വീട്ടിലെത്തി ബന്ധുക്കളെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. എഡിഎം നവീൻ ബാബുവിൻ്റെ മരണത്തില്‍ ഒരുപാട് ദുരൂഹതകള്‍ ഉണ്ട്. മരണം ആത്മഹത്യയാണെന്ന് തെളിയിക്കുന്ന ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല.
എന്നാല്‍ നവീൻ ബാബുവിൻ്റെ മരണം ആത്മഹത്യയല്ലയെന്ന് തെളിയിക്കുന്ന ഒരുപാട് കാരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. അന്വേഷണം ആ മേഖലയിലേക്ക് പോകുന്നില്ലെന്നും ദിവ്യയുടെ പരാമർശത്തില്‍ യാതൊരു കുഴപ്പവുമില്ലെന്ന് തെളിയിക്കാൻ സിപിഎം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കെകെ രമ വിമർശിച്ചു. ടിപി ചന്ദ്രശേഖരൻ കേസിലടക്കം പ്രതികള്‍ക്ക് വേണ്ടി വാദിച്ച അഡ്വക്കേറ്റ് വിശ്വനാണ് ദിവ്യയുടെ കേസും വാദിക്കുന്നതെന്ന് രമ ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക