കേരളം

kerala

ETV Bharat / state

കിഫ്ബി മസാല ബോണ്ടില്‍ വിടാതെ ഇ ഡി; ഏഴാം തവണയും ഐസക്കിന് നോട്ടീസ്, ഏപ്രില്‍ 2ന് ഹാജരാകണം - ED NOTICE TO THOMAS ISAC - ED NOTICE TO THOMAS ISAC

കിഫ്ബി മസാല ബോണ്ട് കേസില്‍ ഏപ്രില്‍ രണ്ടിന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ തോമസ് ഐസക്കിന് ഇഡി നോട്ടീസ് . തോമസ് ഐസക്കിന് നൽകുന്ന അവസാനത്തെ അവസരമായിരിക്കും ഇതെന്ന് ഇഡി വ്യക്തമാക്കി.ED ISSUED SEVENTH NOTICE TO THOMAS ISAC

KIIFB  MASALA BOND CASE  ENFORCEMENT DIRECTORATE  THOMAS ISAC
kiifb masala bond case; enforcement directorate notice against thomas isac

By ETV Bharat Kerala Team

Published : Mar 27, 2024, 4:40 PM IST

എറണാകുളം:കിഫ്ബി മസാല ബോണ്ട് കേസിൽ മുന്‍ ധന മന്ത്രി ടി എം തോമസ് ഐസക്കിന് വീണ്ടും ഇ.ഡി നോട്ടീസയച്ചു.ഏപ്രിൽ രണ്ടിന് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് പത്തനംതിട്ടയിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയും, സിപിഎം നേതാവുമായ തോമസ് ഐസക്കിനോട് നിർദ്ദേശിച്ചിരിക്കുന്നത്. ഇത് ഏഴാം തവണയാണ് മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് ഇഡി നോട്ടീസ് അയക്കുന്നത്.ED ISSUED SEVENTH NOTICE TO THOMAS ISAC IN KIIFB MASALA BOND CASE

തോമസ് ഐസക്കിന് നൽകുന്ന അവസാനത്തെ അവസരമായിരിക്കും ഇതെന്നും ഇഡി നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. മസാല ബോണ്ട് കേസിൽ കിഫ്ബി ഡെപ്യൂട്ടി മാനേജർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്‌തിരുന്നു. ഇവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മുൻ ധനമന്ത്രിയായ തോമസ് ഐസക്കിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുണ്ടെന്നാണ് ഇഡിയുടെ വിശദീകരണം (ED Notice Against Thomas Isac).

തനിക്കെതിരെ കിഫ്ബി ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടില്ലന്നും, മൊഴി കോടതി പരിശോധിക്കണമെന്ന് കോടതിയിൽ ആവശ്യപ്പെടുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന തന്നെ ഈ സമയത്ത് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ടന്നും ഐസക്ക് പ്രതികരിച്ചു.

ഇഡിയെ ചോദ്യം ചെയ്ത് കോടതിയില്‍

തനിക്കെതിരായ ഇഡി നോട്ടീസിനെതിരെ തോമസ് ഐസക്ക് നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ് കഴിഞ്ഞ ദിവസം ഈ കേസ് മെയ് രണ്ടാം തിയ്യതിയിലേക്ക് മാറ്റിയിരുന്നു. ഇതിനിടെയാണ് വീണ്ടും ഇഡി നോട്ടീസ് അയച്ചത്. ഇതിനെതിരെ വീണ്ടും കോടതിയെ സമീപിക്കാനാണ് ഐസക്കിൻ്റെ തീരുമാനം.

മസാല ബോണ്ട് കേസിൽ തന്നെ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നാണ് ഐസക്കിൻ്റെ നിലപാട്. ഇത് ഹൈക്കോടതിയെയും തോമസ് ഐസക്ക് അറിയിച്ചിരുന്നു. മസാല ബോണ്ട് ഇറക്കിയതിൽ തനിക്ക് മാത്രമായി ഉത്തരവാദിത്വമില്ലന്ന് ഐസക്ക് നേരത്തെ ഇഡിക്ക് മറുപടി നൽകിയിരുന്നു. പതിനേഴംഗ ഡയറക്‌ടർ ബോർഡാണ് തീരുമാനമെടുത്തത്. ധനമന്ത്രിയെന്ന ഔദ്യോഗിക ഉത്തരവാദിത്വം മാത്രമാണ് തനിക്കുള്ളതെന്നും ഐസക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇഡി ഈ മറുപടി തള്ളുകയായിരുന്നു. എന്നാൽ കിഫ്ബി യോഗത്തിൽ ഐസക്ക് പങ്കെടുത്തതിൻ്റെയും, മസാല ബോണ്ടുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ രേഖപ്പെടുത്തിയ മിനുട്‌സും ഇഡി പുറത്ത് വിട്ടിരുന്നു (ED Notice Against Thomas Isac).

ഏഴാമത്തെ നോട്ടീസ്

കഴിഞ്ഞ ജൂലൈ പത്തൊമ്പതിനായിരുന്നു ഐസക്കിന് ഇഡി ആദ്യം നോട്ടിസ് അയച്ചത്. എന്നാല്‍ പാർട്ടി പഠന കേന്ദ്രത്തില്‍ ക്ലാസെടുക്കാനുണ്ടെന്ന കാരണം പറഞ്ഞ് അദ്ദേഹം അന്ന് ഹാജരായിരുന്നില്ല. ഇതേ തുടർന്നായിരുന്നു ആഗസ്‌റ്റ് പതിനൊന്നിന് ഹാജരാകാൻ നോട്ടീസ് നൽകിയത്. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ അസൗകര്യമുണ്ടെന്ന് ഐസക്ക് ഇഡിയെ അറിയിക്കുകയായിരുന്നു.

കിഫ്ബിയുടെ പ്രവർത്തനങ്ങൾ നിയമാനുസൃതമായിരുന്നില്ലെന്നും വ്യാപകമായ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്നുമാണ് ഇഡിയുടെ ആരോപണം. കടമെടുപ്പ് പ്രധാനമായും മസാലബോണ്ട് വഴിയാണ്. ഇന്ത്യൻ രൂപയിൽ വിദേശത്ത് നിന്ന് കടമെടുക്കുന്ന മസാലബോണ്ട് കേന്ദ്രസർക്കാരിൻ്റെ അനുമതിയോടെ ചെയ്യേണ്ടതായിരുന്നു. വിദേശ കടമെടുപ്പിൻ്റെ അധികാരം കേന്ദ്രസർക്കാരിനാണെന്നുമാണ് ഇഡി വ്യക്തമാക്കുന്നത്.

കിഫ്ബി മസാല ബോണ്ട് ധന സമാഹരണത്തിൽ ‎വിദേശ നാണ്യ വിനിമയ നിയമം ഫെമയുടെ ലംഘനം ഉണ്ടായെന്നും 2019ലെ സിഎജി റിപ്പോർട്ടിൽ കിഫ്ബിയുടെ മസാല ബോണ്ട് ഭരണഘടനാ വ്യവസ്ഥകൾ പാലിക്കാതെ ആണെന്നുമുള്ള പരാമർശം ഉണ്ടായിരുന്നു (ED Notice Against Thomas Isac).

2021 മാർച്ചിലാണ് കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം തുടങ്ങിയത്. എന്നാൽ കിഫ്ബിയുടെ മസാല ബോണ്ട് വിതരണത്തിൽ ഫെമ നിയമലംഘനം ഉണ്ടായിട്ടില്ല എന്നാണ് തോമസ് ഐസക്കിൻ്റെയും കിഫ്ബിയുടെയും സംസ്ഥാന സർക്കാരിന്‍റെയും വാദം.

കിഫ്ബിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് തോമസ് ഐസക്ക് ആരോപിക്കുന്നത്. ബന്ധുക്കളുടെ അടക്കം പത്ത് വർഷത്തെ മുഴുവൻ സാമ്പത്തിക ഇടപാടിന്‍റെ രേഖകൾ ഹാജരാക്കണമെന്നും ഇഡി ആദ്യ തവണ നൽകിയ സമൻസിൽ അവശ്യപ്പെട്ടിരുന്നു. എന്നാല്‍ വ്യക്തിഗത വിവരങ്ങൾ ചോദിച്ച് ഇഡി നോട്ടീസ് അയച്ചെന്ന തോമസ് ഐസക്കിന്‍റെ ഹർജിയിൽ നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടപെട്ടിരുന്നു (ED Notice Against Thomas Isac).

വസ്‌തുതകളും രേഖകളും ഇല്ലാതെയാണ് ഇഡിയുടെ അന്വേഷണമെന്നും, കുടുംബാംഗങ്ങളുടേതടക്കമുള്ള അക്കൗണ്ട് വിവരങ്ങൾ അന്വേഷിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആണെന്നുമായിരുന്നു തോമസ് ഐസക്കിന്‍റെ വാദം. തുടർന്ന് തോമസ് ഐസക്കിന് അനുകൂലമായ ഉത്തരവ് കോടതി പുറപ്പെടുവിച്ചിരുന്നു.

തോമസ് ഐസക്കിന് സമൻസ് അയക്കുന്നത് നിർത്തിവയ്ക്കാ‌ൻ ആയിരുന്നു അന്ന് ഹൈക്കോടതി നിർദേശിച്ചത്. തോമസ് ഐസക്കിന് വീണ്ടും പുതിയ സമൻസ് അയക്കാൻ ഹൈക്കോടതി അനുവാദം നൽകിയതോടെയാണ് നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ വീണ്ടും തുടർച്ചയായി ഇഡി നോട്ടിസ് അയച്ചത്.

ABOUT THE AUTHOR

...view details