കോഴിക്കോട്: വിവാഹവാഗ്‌ദാനം നല്‍കി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത കേസില്‍ ഹരിയാന സ്വദേശിയെ പൊലീസ് പിടികൂടി. ഹരിയാനയിലെ ചങ്കിദുര്‍ഗ് സ്വദേശി സുശീല്‍ കുമാറിനെയാണ് (34) കോഴിക്കോട് നല്ലളം പൊലീസ് ഇന്‍സ്‌പെക്‌ടര്‍ എം അനിലിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്‌തത്. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ ബലാത്സംഗം ചെയ്‌തത്.
അതിക്രമത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി കോഴിക്കോട് താമസിച്ച് വരികയായിരുന്നു. 2023-ലാണ് കുട്ടിയെ വീട്ടില്‍ നിന്നും കാണാതായത്. ഹരിയാന സ്വദേശിയായ യുവാവ് പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോവുകയായിരുന്നു.