കേരളം

kerala

നൂലിഴ പൊട്ടി ഖാദി മേഖല; സംസ്ഥാനത്ത് 13000 ത്തിലേറെ നെയ്ത്ത് തൊഴിലാളികൾ വേതനം ലഭിക്കാതെ ദുരിതത്തിൽ - WEAVERS DO NOT GETTING WAGES

By ETV Bharat Kerala Team

Published : Jul 12, 2024, 12:12 PM IST

സംസ്ഥാനത്തെ ഖാദി സ്ഥാപനങ്ങൾക്ക് കീഴിലുള്ള തൊഴിലാളികൾക്ക് 16 മാസത്തെയും ഖാദി ബോർഡിന് കീഴിലുള്ള തൊഴിലാളികൾക്ക് 13 മാസത്തെയും വേതനം കിട്ടാനുണ്ട്.

KHADHI  ഖാദി മേഖല ദുരിതത്തിൽ  ഖാദി മേഖല
Representative Image (ETV Bharat)

എൻ ഗംഗാധരൻ ഇടിവി ഭാരതിനോട് (ETV Bharat)

കണ്ണൂർ: സംസ്ഥാനത്തെ 40 ശതമാനത്തോളം ഖാദി കൈത്തറി തൊഴിലാളികൾ ഉൾപ്പെടുന്ന സ്ഥലം ആണ് കണ്ണൂർ ജില്ലയിലെ പയ്യന്നൂർ. എന്നാൽ ഖാദി മേഖലയുടെ ആരോഗ്യം ക്ഷയിക്കുന്നത് പലകുറി കണ്ടതാണെങ്കിലും ഇന്ന് അതിഗുരുതരമായ സ്ഥിതി വിശേഷത്തിലൂടെ ആണ് ഖാദി മേഖല കടന്നു പോകുന്നത്. തുച്ഛ വരുമാനക്കാരായ ഖാദി നൂൽനൂൽപ്പ്, നെയ്‌ത്ത് തൊഴിലാളികളുടെ കുറഞ്ഞ വേതനം ഒരു വർഷത്തിലധികമായി കുടിശ്ശികയാണ്.

സംസ്ഥാനത്തെ ഖാദി സ്ഥാപനങ്ങൾക്ക് കീഴിലുള്ള തൊഴിലാളികൾക്ക് 16 മാസത്തെയും ഖാദി ബോർഡിന് കീഴിലുള്ള തൊഴിലാളികൾക്ക് 13 മാസത്തെയും വേതനം കിട്ടാനുണ്ട് എന്നതാണ് ഖാദി മേഖലയുടെ ഏറ്റവും ഒടുവിലെ ദുരന്ത കഥയുടെ കാര്യം. പൂരക വേദന പദ്ധതി പ്രകാരമുള്ള തുകയിൽ നിന്ന് സംസ്ഥാന സർക്കാരാണ് ഖാദി തൊഴിലാളികൾക്ക് കുറഞ്ഞ വേതനത്തിനായുള്ള തുക അനുവദിക്കുന്നത്. എന്നാൽ സർക്കാരും മുഖം തിരിച്ചു.

അത് ലഭിക്കാത്തതുമൂലം സംസ്ഥാനത്ത് 13000 ത്തിലേറെ തൊഴിലാളികൾ ഇന്ന് ദുരിതത്തിലാണ്. പരുത്തിയിൽ നിന്ന് 24 കഴി നൂൽ ഉൽപ്പാദിപ്പിക്കുന്നതാണ് ആണ് ഖാദി നൂൽ നൂൽപ്പു തൊഴിലാളികളുടെ ഒരു ദിവസത്തെ അധ്വാനഭാരം. എന്നാൽ ഖാദി സ്ഥാപനങ്ങളുടെ പ്രതിസന്ധി മൂലം 10 കഴി ഉൽപ്പാദിപ്പിക്കാനുള്ള അസംസ്‌കൃത വസ്‌തുക്കളും സാഹചര്യങ്ങളും മാത്രമേ തൊഴിലാളികൾക്ക് വർഷങ്ങളായി ലഭിക്കാറുള്ളു. ഒരു കഴി നൂലിനെ 14.9 രൂപയാണ് കൂലി.

അതിൽ 10 രൂപ തൊഴിലാളി ജോലി ചെയ്യുന്ന ഖാദി സ്ഥാപനങ്ങൾ നൽകും. 4.9 രൂപ കുറഞ്ഞ വേതനമെന്ന പേരിൽ സർക്കാർ അനുവദിക്കും.അതാണ് മാസങ്ങളായി കുടിശ്ശിക ആയിരിക്കുന്നത്. 10 കഴി നൂലിന് കുറഞ്ഞ വേതനമടക്കം ലഭിച്ചാൽ പോലും 149 രൂപയും ക്ഷാമ ബത്തയുമാണ് കിട്ടുക. നെയ്‌ത്ത് തൊഴിലാളികളുടെ അവസ്ഥയും ഇതിൽനിന്ന് വ്യത്യസ്‌തമല്ല. കൃത്യമായി ജോലിയും കൂലിയും ലഭിക്കാത്തതുമൂലം തൊഴിലാളികൾ ദുരിതത്തിലായിട്ട് വർഷങ്ങളായി.

3000 ലധികം പേർ ജോലി ചെയ്‌തിരുന്ന പയ്യന്നൂർ മേഖലയിൽ നിന്ന് മാത്രം ആയി ഇത് വരെ ആയിരത്തോളം പേർ ജോലി മടുത്തു പിരിഞ്ഞു പോയി. ലക്ഷങ്ങൾ കുടിശ്ശിക ആയതിനാൽ സ്വകാര്യ വ്യക്തി നൂലിന് ചായം മുക്കി നൽകാതായതോടെ ഖാദി അസോസിയേഷന് കീഴിലുള്ള നാല് ഖാദി നെയ്‌ത്ത് കേന്ദ്രങ്ങൾ ഒരു മാസത്തോളം അടച്ചിട്ടു. ഓണക്കാല വിൽപ്പനയ്ക്ക് ആവശ്യമായ തുണി ഉൽപ്പാദിപ്പിക്കേണ്ട സമയമാണിത്.

കുറഞ്ഞ വേതനതോടൊപ്പം ഇളവിനത്തിലും വലിയ തുക കുടിശ്ശികയുള്ളതിനാൽ തൊഴിലാളികൾക്ക് കൃത്യമായി ജോലി നൽകാനും കഴിയുന്നില്ല. വർഷം മുഴുവൻ 20% ഇളവും 90 വിശേഷ ദിവസങ്ങളിൽ 30% ഇളവുമാണ് സർക്കാർ നൽകുന്നത്. ആയിനത്തിൽ മാത്രം 50 കോടിയോളം രൂപ ഖാദിസ്ഥാപനങ്ങൾക്കും ബോർഡിനുമായി നൽകാനുണ്ട്.

ഖാദി ബോർഡിനും സ്ഥാപനങ്ങൾക്കും സർക്കാർ തുക നൽകാതെ വരുമ്പോൾ അത് ബാധിക്കുന്നത് സാധാരണക്കാരായ തൊഴിലാളികളെയാണ്. കുറഞ്ഞ വേദന കുടിശ്ശിക വിതരണം ചെയ്യണമെന്നും ഖാദി റിബേറ്റ് സംഖ്യ അനുവദിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു.

Also Read:ഖാദി വസ്ത്രത്തിന്‍റെ പ്രചരണം വിപുലമാക്കണം: പി ജയരാജൻ

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ