കണ്ണൂര്‍:ഖാദി വസ്ത്രാലയം അടച്ചു പൂട്ടിയ പുതുച്ചേരി സര്‍ക്കാരിൻ്റെ നടപടിക്കെതിരെ പ്രതിഷേധിച്ച് ഖാദി വിപണനമേളയുമായി മാഹി തിലക് മെമ്മോറിയല്‍ റീഡിങ് റൂം ഭാരവാഹികള്‍. പുതുച്ചേരിയില്‍ നിന്നും ഖാദിയുടെ വരവ് നിലയ്ക്കുകയും വസ്ത്രാലയം അടച്ചു പൂട്ടുകയും ചെയ്‌തിട്ട് പത്ത് മാസക്കാലമായി. അതിനാൽ ഖാദി പ്രേമികള്‍ക്ക് തുണയായാണ് കണ്ണൂര്‍ സര്‍വ്വോദയ സംഘം അധികൃതരുടെ സഹകരണത്തോടെ ഖാദിമേള നടത്തുന്നത്.
ഈ മാസം ആറ് മുതല്‍ 22-ാം തീയതി വരെയാണ് ഖാദി വിപണന മേള നടക്കുന്നത്. മാഹി പള്ളിത്തിരുനാള്‍ ആഘോഷ വേളയില്‍ തന്നെ ഖാദി മേള ഒരുക്കിയത് ഖദര്‍ധാരികള്‍ക്ക് അനുഗ്രഹമായിരിക്കുകയാണ്. മാഹി തിരുനാള്‍ - ഓണാഘോഷ വേളകളില്‍ മുന്‍ വര്‍ഷം 40 ശതമാനം വരെ റിബേറ്റില്‍ പുതുച്ചേരി ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വിപണന കേന്ദ്രങ്ങള്‍ വഴി വില്‍പന നടത്തിയിരുന്നു. ഖാദിയുടെ മയ്യഴിയിലെ ഏക വില്‍പനശാല അടച്ചു പൂട്ടിയതോടെ പുതുച്ചേരിയില്‍ നിന്നും ഖാദി ഉത്പ്പന്നങ്ങള്‍ വരാതായി.
റീഡിങ് റൂം പ്രസിഡൻ്റ് കെഎ ഹരീന്ദ്രന്‍ ഇടിവി ഭാരതിനോട് (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മയ്യഴിക്കാര്‍ ആശ്രയിക്കുന്നത് കണ്ണൂര്‍, തലശ്ശേരി നഗരങ്ങളിലുളള വസ്ത്രാലയങ്ങളെയാണ്. മാഹിയിലെ ആഘോഷനാളുകളില്‍ രണ്ടാഴ്‌ചക്കാലം കൊണ്ട് മാത്രം മുന്‍ വര്‍ഷം 89 ലക്ഷം രൂപയുടെ ഖാദി വില്‍പന നടന്നിരുന്നു. മാഹിയിലെ സുപ്രധാന സ്ഥലത്തുണ്ടായിരുന്ന വില്‍പനശാല തുറക്കാനുളള സമ്മര്‍ദം തുടരുന്നുണ്ടെങ്കിലും പുതുച്ചേരി സര്‍ക്കാര്‍ കനിയുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള സര്‍വ്വോദയ സംഘത്തിൻ്റെ ഖാദി മേള സംഘടിപ്പിച്ച് ഖാദി പ്രേമികള്‍ പ്രതികരിക്കുന്നത്.
സംഘത്തിൻ്റെ ഉല്‍പന്നങ്ങളായ ഖാദി മനില ഷര്‍ട്ടിങ്, കളര്‍ ദോത്തി, ബെഡ്ഷീറ്റ്, സാരി, മുണ്ട്, ചുരിദാര്‍, റെഡിമെയ്‌ഡ് ഷര്‍ട്ട്, കുര്‍ത്ത, ഉന്നക്കിടക്ക തുടങ്ങിയവയും വില്‍പ്പനയ്‌ക്കൊരുക്കിയിട്ടുണ്ട്. 30 ശതമാനം റിബേറ്റും അനുവദിക്കുന്നുണ്ട്. ഗ്രാമവ്യവസായ ഉത്പ്പന്നങ്ങളായ തേന്‍, സോപ്പ്, എള്ളെണ്ണ, ചന്ദനത്തിരി, വാഷിങ് ലിക്യുഡ്, സുഗന്ധ ദ്രവ്യങ്ങള്‍ എന്നിവയും മേളയിലുണ്ട്.
വസ്ത്രങ്ങള്‍ക്ക് 30 ശതമാനം മുതല്‍ 50 ശതമാനം വരെ പ്രത്യേക കിഴിവും അനുവദിക്കും. മേള രമേഷ് പറമ്പത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്‌തു. കണ്ണൂര്‍ സര്‍വ്വോദയ സംഘം പ്രസിഡൻ്റ് ഒ രതീശന്‍ അദ്ധ്യക്ഷത വഹിച്ചു.
Also Read:പരിശീലനത്തിന് ആശ്രയം മൊബൈല്‍ ഫ്ലാഷ്, വൃത്തിയില്ലാത്ത ശുചിമുറി; മാഹി ഇന്‍ഡോര്‍ സ്‌റ്റേഡിയം തകര്‍ച്ചയുടെ വക്കില്‍