കേരളം

kerala

ETV Bharat / state

കള്ളക്കടൽ പ്രതിഭാസം: കേരള തീരത്ത് ഉയർന്ന തിരമാലയ്‌ക്ക് സാധ്യത; തീരങ്ങളിൽ റെഡ് അലർട്ട് - RED ALERT ON KERALA COASTAL AREA - RED ALERT ON KERALA COASTAL AREA

മെയ്‌ 5 വരെയാണ് കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദേശം. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്ഥ വകുപ്പ്.

KERALA WEATHER UPDATES  RED ALERT ON KERALA TAMILNADU COAST  കേരള തീരത്ത് റെഡ് അലർട്ട്  കള്ളക്കടൽ പ്രതിഭാസം
Red Alert on Kerala Tamilnadu Coastal Areas Till May 5 (ETV Bharat Network)

By ETV Bharat Kerala Team

Published : May 3, 2024, 5:10 PM IST

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) റെഡ് അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്‍റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ പുലർച്ചെ 2.30 മുതൽ മെയ്‌ 5 വരെ രാത്രി 11.30 വരെ അതിതീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. മെയ്‌ 7 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ്‌ 7ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വയനാട് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിച്ചിട്ടുണ്ട്.

ഉഷ്‌ണതരംഗ സാധ്യത, യെല്ലോ അലർട്ട്: അതേസമയം പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഇന്ന് ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്‌ണതരംഗ സാഹചര്യം നിലനിൽക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read: അപ്രതീക്ഷിത വേലിയേറ്റവും ആഞ്ഞടിക്കുന്ന തിരമാലകളും ; 'കള്ളക്കടൽ' പ്രതിഭാസം എന്തെന്നറിയാം

ABOUT THE AUTHOR

...view details