കേരളം

kerala

ETV Bharat / state

കേരളത്തെ തണുപ്പിക്കാന്‍ ചക്രവാതചുഴി; സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് - KERALA WEATHER UPDATE

ചക്രവാതചുഴി സ്ഥിതിചെയ്യുന്നത് തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിൽ

RAIN ALERT  KERALA WEATHER UPDATE  KERALA CLIMATE  KERALA WEATHER FORCAST
ചക്രവാതചുഴി (KSDMA)

By ETV Bharat Kerala Team

Published : 11 hours ago

തിരുവനന്തപുരം:ചക്രവാതചുഴി കണക്കിലെടുത്ത് സംസ്ഥാനത്ത് വീണ്ടും ഇടിമിന്നലോടു കൂടിയ മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായാണ് പുതിയ ചക്രവാതചുഴി സ്ഥിതിചെയ്യുന്നത്. ഇത് കണക്കിലെടുത്ത് ജനുവരി 12, 13 തീയതികളിലാണ് കേരളത്തിൽ മഴ മുന്നറിയിപ്പുള്ളത്. ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.

ശബരിമലയിൽ മഴയ്‌ക്ക് സാധ്യത

ശബരിമലയിൽ ഇന്ന് ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ മഴയ്‌ക്കോ/ ഇടിമിന്നലോടുകൂടിയ മഴയ്ക്കോ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 2 സെ.മീ വരെയുള്ള മഴയ്‌ക്കാണ് സാധ്യത. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. പമ്പ , നിലയ്ക്കൽ എന്നിവിടങ്ങളിലും സമാന സാഹചര്യമാണ് കാലാവസ്‌ഥാ വകുപ്പ് പ്രവചിക്കുന്നത്.

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

ഇന്ന് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട്‌ ചേർന്ന തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഇന്ന് ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

11, 12 തീയതികളിൽ തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട്‌ ചേർന്ന കന്യകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ലെന്നും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നു.

Also Read:ശബരിമലയിൽ പെയ്യുന്ന മഴയ്‌ക്കും കൃത്യമായ കണക്ക്; പുതിയ 'മഴ മാപിനികള്‍' എല്ലാം അളന്നെടുക്കും

ABOUT THE AUTHOR

...view details