തിരുവനന്തപുരം : കേരള സർവകലാശാല യുവജനോത്സവത്തിൽ കോഴ ആരോപണത്തിന് ശക്തി പകർന്ന് രക്ഷിതാക്കളുടെ ശബ്ദസന്ദേശം പുറത്ത്. ആദ്യ സ്ഥാനങ്ങൾക്ക് വേണ്ടി കോഴ ആവശ്യപ്പെടുന്ന സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. വിദ്യാര്‍ഥികളും അധ്യാപകരുടെ ഇടനിലക്കാരും തമ്മിലുള്ള സംഭാഷണശകലങ്ങളാണ് പുറത്തുവന്നതെന്നാണ് സൂചന.
കേരള സര്‍വകലാശാല കലോത്സവത്തിലെ കോഴ ആരോപണം : ശബ്‌ദരേഖ പുറത്ത് - Kerala University Arts Festival
കലോത്സവത്തിലെ മത്സര ഇനങ്ങളിലെ ആദ്യ സ്ഥാനങ്ങള്‍ക്കായി കോഴ ആവശ്യപ്പെടുന്ന സന്ദേശമാണ് പുറത്തുവന്നത്
Kerala University Arts Festival
Published : Mar 12, 2024, 12:42 PM IST
|Updated : Mar 12, 2024, 1:38 PM IST
ഒന്നാം സ്ഥാനത്തിന് ഒന്നരലക്ഷം, രണ്ടിന് ഒരു ലക്ഷം, മൂന്നാം സ്ഥാനത്തിന് അമ്പതിനായിരം ഇങ്ങനെയാണ് കണക്ക്. മത്സരിക്കുന്ന കുട്ടികളെ തിരിച്ചറിയാൻ അടയാളം വയ്ക്കണമെന്നും സന്ദേശത്തിൽ പറയുന്നു. അധ്യാപകരും വിദ്യാർഥികളും അടങ്ങിയ വാട്‌സ്‌ആപ്പ് ഗ്രൂപ്പിലാണ് സ്ക്രീൻ ഷോട്ടുകളും ശബ്‌ദസന്ദേശങ്ങളും പ്രചരിക്കുന്നത്.
Last Updated : Mar 12, 2024, 1:38 PM IST