എറണാകുളം: കേരള സ്‌കൂൾ കായികമേളയുടെ ഗെയിംസ് ഇനങ്ങൾക്ക് ഇന്ന് തുടക്കം. ഫുട്‌ബോള്‍, ഹാന്‍ഡ് ബോള്‍, ടെന്നീസ്, വോളിബോള്‍ ഉള്‍പ്പെടെയുള്ള 18 ഇനങ്ങളിലാണ് ഇന്ന് മത്സരങ്ങൾ നടക്കുക. ഇൻക്ലൂസീവ് സ്‌പോർട്‌സിൻ്റെ ഭാഗമായി പ്രത്യേക പരിഗണന ആവശ്യമുള്ള ഭിന്നശേഷി വിദ്യാർഥികളുടെ മത്സരങ്ങളാണ് ആദ്യം. പ്രധാന വേദിയായ മഹാരാജാസിലാകും ഇൻക്ലൂസീവ് മത്സരങ്ങൾ നടത്തപ്പെടുക.
ടെന്നീസ് ,ടേബിൾ ടെന്നീസ് ,ബാഡ്‌മിന്‍റണ്‍, ജൂഡോ, ഫുട്ബോൾ ത്രോ ബോൾ ,സോഫ്റ്റ് ബോൾ വോളിബോൾ, ഹാൻഡ് ബോൾ, നീന്തൽ എന്നീ മത്സരങ്ങളും ആദ്യദിവസമായ ഇന്ന് നടക്കും. 17 വേദികളിലും ഇന്ന് മത്സരങ്ങളുണ്ട്. അത്‌ലറ്റിക് മത്സരങ്ങള്‍ക്ക് വ്യാഴാഴ്‌ച തുടക്കമാകും.
വേദികൾ: റീജിയണൽ സ്‌പോർട്‌സ് സെന്‍റർ കടവന്ത്ര, ജിഎച്ച്‌എസ്എസ് പനമ്പള്ളി നഗർ, വെളി ഗ്രൗണ്ട് ഫോർട്ട് കൊച്ചി, പരേഡ് ഗ്രൗണ്ട് ഫോർട്ട് കൊച്ചി, കണ്ടെയ്‌നർ റോഡ്, മഹാരാജാസ് കോളേജ് സ്‌റ്റേഡിയം, സെന്‍റ് പീറ്റേഴ്‌സ് കോളേജ് , സെന്‍റ് പീറ്റേഴ്‌സ് എച്ച്എസ്എസ് കോലഞ്ചേരി, സേക്രഡ് ഹാർട്ട് എച്ച്എസ്എസ് തേവര, എംജിഎം എച്ച്എസ്എസ് പുത്തൻകുരിശ്, ജി ബി എച്ച്എസ്എസ് തൃപ്പൂണിത്തുറ, രാജീവ് ഗാന്ധി സ്‌റ്റേഡിയം തോപ്പുംപടി, ജിഎച്ച്എസ്എസ് കടയിരുപ്പ്, മുൻസിപ്പൽ ടൗൺഹാൾ കളമശ്ശേരി, എറണാകുളം ടൌൺഹാൾ, സെന്‍റ് പോൾസ് കോളേജ് ഗ്രൗണ്ട് കളമശ്ശേരി, പാലസ് ഓവൽ ഗ്രൗണ്ട് തൃപ്പൂണിത്തുറ, എംഎ കോളേജ് കോതമംഗലം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒളിമ്പിക്‌സ് മാതൃകയിലുള്ള കേരള സ്‌കൂൾ കായിക മേളയ്‌ക്ക് ഇന്നലെയാണ് തിരിതെളിഞ്ഞത്. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി മേള ഉദ്‌ഘാടനം ചെയ്‌തു. വിദ്യാഭ്യാസ മന്ത്രിയും കായികമേള ബ്രാൻഡ് അംബാസഡർ ഒളിമ്പ്യൻ പിആർ ശ്രീജേഷും ഭിന്ന ശേഷിക്കാരിയായ ശ്രീലക്ഷ്‌മിയും ചേർന്ന് ദീപശിഖ തെളിയിച്ചു. സാംസ്‌കാരിക പരിപാടിയുടെ ഉദ്ഘാടനം മമ്മൂട്ടി നിർവഹിച്ചു.