എറണാകുളം:സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെ ചേർത്തുപിടിച്ച് സംസ്ഥാന സ്‌കൂൾ കായികമേള. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് കൂടി ഇടം നൽകി തുല്യതയുടെ മഹത്തായ സന്ദേശവും, കേരളാ മാതൃകയുമാണ് സംസ്ഥാന സ്‌കൂൾ കായിക മേള വിളംബരം ചെയ്യുന്നത്. ഈ വർഷം ആദ്യമായി സംസ്ഥാന സ്‌കൂൾ കായിക മേളയിൽ, പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളുടെ മത്സരം കൂടി ഉൾപ്പെടുത്തിയാണ് കായിക മേള മാതൃകയായത്.
ദീപശിഖാ പ്രയാണം മുതൽ കായിക മേളയ്ക്ക് ദീപം തെളിയിച്ചതിൽ വരെ സവിശേഷ പരിഗണനയർഹിക്കുന്ന കുട്ടികളുടെ സാന്നിധ്യം ഉറപ്പാക്കിയിരുന്നു. ഈ വിഭാഗത്തിൽ പെടുന്ന കുട്ടികളുടെ മത്സരങ്ങളെയാണ് കായിക മേളയില മത്സരങ്ങൾക്ക് തുടക്കം കുറിച്ചത്. സവിശേഷ പരിഗണനയർഹിക്കുന്ന കുട്ടികളെയും സഹപാഠികളായ മറ്റ് കുട്ടികളെയും ഉൾപ്പെടുത്തി തുല്യത ഉറപ്പാക്കും വിധം തയ്യാറാക്കിയ ഇൻക്ലൂസീവ് സ്പോർട്‌സ് മാന്വലിൻ്റെ അടിസ്ഥാനത്തിലാണ് വിവിധ അത്‌ലറ്റിക്‌സ് ഗെയിംസ് ഇനങ്ങളിൽ കുട്ടികൾ മത്സരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക