കൊല്ലം: ഈ വര്‍ഷത്തെ അവസാനത്തെ ബമ്പര്‍ നറുക്കെടുപ്പും കഴിഞ്ഞിരിക്കുകയാണ്. കൊല്ലത്തെ ജയകുമാര്‍ ലോട്ടറീസില്‍ നിന്നും വിറ്റJC 325526എന്ന ടിക്കറ്റിനാണ് പൂജാ ബമ്പറിന്‍റെ ഒന്നാം സമ്മാനമായ 12 കോടി. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ലോട്ടറി ടിക്കറ്റ് വില്‍ക്കാൻ സാധിച്ചതിന്‍റെ സന്തോഷത്തിലാണ് കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ജയകുമാര്‍ ലോട്ടറി സെന്‍ററിന്‍റെ ഉടമസ്ഥരും ജീവനക്കാരും.
കേരളത്തിലെ ആദ്യത്തേയും നൂറാമത്തെയും ബംപറുകളില്‍ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വില്‍ക്കാൻ സാധിച്ചതില്‍ സന്തോഷമെന്ന് ജയകുമാര്‍ ലോട്ടറീസ് സെന്‍ററിന്‍റെ ഉടമകളില്‍ ഒരാളായ ജയകുമാര്‍ പറഞ്ഞു. ആളുകള്‍ക്ക് പ്രൈസുകള്‍ ലഭിക്കുമ്പോഴാണ് തങ്ങളുടെ തൊഴിലിന് ഒരു അര്‍ഥം വരുന്നത്. കഴിഞ്ഞ ഓണം ബംപറില്‍ ഒരു കോടിയുടെ സമ്മാനത്തിന് അര്‍ഹമായ മൂന്ന് ടിക്കറ്റുകള്‍ ഇവിടെ നിന്ന് വിറ്റു. 50 ലക്ഷത്തിന്‍റെ സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റുകളും അന്ന് വില്‍ക്കാൻ സാധിച്ചെന്ന് ജയകുമാര്‍ പറഞ്ഞു.
കായംകുളം ലോട്ടറി സബ് ഓഫിസില്‍ നിന്നും ഭാര്യ ലയ എസ് വിജയന്‍റെ പേരിലാണ് ടിക്കറ്റുകള്‍ വാങ്ങി ഏജൻസിയിലേക്ക് എത്തിച്ചത്. ജയകുമാര്‍ ലോട്ടറീസില്‍ നിന്നും ദിനേശ് കുമാര്‍ എന്ന സബ് ഏജന്‍റാണ് ലോട്ടറി വില്‍പ്പനയ്‌ക്കായി വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഭാഗ്യവാൻ ലോട്ടറി സെൻ്ററിൽ എത്തുമെന്നാണ് പ്രതീക്ഷ എന്നും ഭാഗ്യവാന് ആശംസയും നേരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.