തിരുവനന്തപുരം: കേരള നിയമസഭയില്‍ ഇന്നലെ നടന്ന അനിഷ്‌ട സംഭവങ്ങളില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ സര്‍ക്കാര്‍ അച്ചടക്ക നടപടിക്ക് ഒരുങ്ങുന്നു. ചോദ്യങ്ങള്‍ അനുവദിക്കാത്ത സ്‌പീക്കറുടെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവും അംഗങ്ങളും പ്രതിഷേധിക്കുന്നതിനിടെ ഇന്നലെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ സഭാ തലത്തില്‍ രൂക്ഷമായ വാഗ്വാദം നടന്നിരുന്നു. വാഗ്വാദങ്ങള്‍ക്കിടയില്‍ സഭാ തലത്തിലിറങ്ങിയ പ്രതിപക്ഷ എംഎല്‍എമാര്‍ ക്ഷുഭിതരായി സ്‌പീക്കറുടെ ഡയസിലേക്ക് ഇരച്ചു കയറാന്‍ ശ്രമിച്ചിരുന്നു.
എംഎല്‍എമാരായ മാത്യു കുഴല്‍നാടന്‍, അന്‍വര്‍ സാദത്ത്, ഐ സി ബാലകൃഷ്‌ണന്‍ എന്നിവര്‍ ഡയസിന് സമീപമെത്തി. മുഖ്യമന്ത്രിക്കെതിരായ ബാനര്‍ സ്‌പീക്കറുടെ ഡയസിന് മുന്നില്‍ ഉയര്‍ത്തിയ പ്രതിപക്ഷം നടുത്തളത്തില്‍ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. ഇതിനിടയില്‍ നടപടികള്‍ വേഗത്തില്‍ തീര്‍ത്ത് സ്‌പീക്കര്‍ സഭാനടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ അടിയന്തര പ്രമേയത്തിന് തയാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടും പ്രമേയം ചര്‍ച്ചക്കെടുക്കാതെ സ്‌പീക്കര്‍ സഭാ നടപടികള്‍ അവസാനിപ്പിച്ചത് വലിയ വിമര്‍ശനത്തിന് വഴി വെച്ചിരുന്നു അതിനിടയിലാണ്സര്‍ക്കാര്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ നടപടിക്ക് ആലോചിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക