കേരളം

kerala

സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നത് 1844 വോട്ടര്‍മാര്‍ - Polling in Edamalakkudy

By ETV Bharat Kerala Team

Published : Apr 25, 2024, 7:35 PM IST

1,844 വോട്ടര്‍മാരാണ് ഇത്തവണ ഇടമലക്കുടിയില്‍ വോട്ട് രേഖപ്പെടുത്തുന്നത്. മൂന്ന് പോലിങ് ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുക.

EDAMALAKKUDY TRIBAL PANCHAYAT  LOK SABHA ELECTION 2024  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024  POLLING IN EDAMALAKKUDY
1844 Voters Are In Edamalakkudy Tribal Panchayat

ഇടമലക്കുടിയില്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നത് 1844 വോട്ടര്‍മാര്‍

ഇടുക്കി:സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നത് 1,844 വോട്ടര്‍മാര്‍. 85 വയസിന് മുകളില്‍ പ്രായമുള്ള 10 വോട്ടര്‍മാരും ഇതിലുള്‍പ്പെടുന്നു. ഇവരിൽ ഭൂരിഭാഗവും വീട്ടിൽ വോട്ട് ചെയ്‌തു കഴിഞ്ഞവരാണ്. ഇടമലക്കുടി ട്രൈബല്‍ സ്‌കൂള്‍, മുളകുത്തറക്കുടി കമ്മ്യൂണിറ്റി ഹാള്‍, പറപ്പയാര്‍ക്കുടി ഇഡിസി സെന്‍റര്‍ എന്നീ മൂന്ന് പോളിങ് ബൂത്തുകളാണ് ഇടമലക്കുടിയില്‍ ഉള്ളത്.

516 പുരുഷ വോട്ടര്‍മാരും, 525 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 1041 വോട്ടര്‍മാരാണ് ഇടമലക്കുടിയിൽ ഉള്ളത്. 85 വയസിന് മുകളില്‍ പ്രായമുള്ള നാല് പേരാണുള്ളത്. മുളകുത്തറക്കുടിയില്‍ 261 പുരുഷ വോട്ടര്‍മാരും 246 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 507 വോട്ടര്‍മാരാണുള്ളത്. 85 വയസിന് മുകളില്‍ പ്രായമുള്ള നാല് പേരുണ്ട്. പറപ്പയാര്‍ക്കുടിയില്‍ 156 പുരുഷ വോട്ടര്‍മാരും 140 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 296 വോട്ടര്‍മാരാണുള്ളത്. 85 വയസിന് മുകളില്‍ പ്രായമുള്ള രണ്ടു പേരാണുള്ളത്.

Also Read: വോട്ടര്‍മാരേ വരൂ, നിര്‍ഭയമായി വോട്ടുചെയ്യാം ; എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ്‌ കൗള്‍

ABOUT THE AUTHOR

...view details