തിരുവനന്തപുരം: ഉരുള്‍ പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന വയനാടിന് സഹായം വൈകിപ്പിക്കുന്ന കേന്ദ്ര നടപടിക്കെതിരെ കേരള നിയമസഭ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കി. കേരള നിയമസഭ ചട്ടം 275 പ്രകാരം പാർലമെന്‍ററികാര്യ മന്ത്രി എം ബി രാജേഷ് അവതരിപ്പിച്ച പ്രമേയം ഭരണപക്ഷവും പ്രതിപക്ഷവും അംഗീകരിക്കുയായിരുന്നു.
രാവിലെ ശൂന്യവേളയിൽ, പ്രതിപക്ഷത്ത് നിന്ന് കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ് നോട്ടിസ് നൽകിയ അടിയന്തര പ്രമേയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പതിവ് ആരോപണ പ്രത്യാരോപണങ്ങൾ ഇല്ലാതെ തികച്ചും വിഷയത്തിലൂന്നി നിന്നാണ് ഭരണ പ്രതിപക്ഷ അംഗങ്ങളും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും പ്രസംഗിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഈ ചർച്ചയ്ക്ക് ശേഷമാണ് കേന്ദ്ര സർക്കാരിനെതിരെ പാർലമെന്‍ററികാര്യ മന്ത്രി എം ബി രാജേഷ് പ്രമേയം അവതരിപ്പിച്ചത്. അടിയന്തര സഹായം ലഭ്യമാകുന്നതില്‍ ഉണ്ടാകുന്ന കാലതാമസം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രമേയത്തിൽ പറയുന്നു. ദേശീയ ദുരന്തനിവാരണ നിയമം, 2005 ലെ 13-ാം വകുപ്പ് പ്രകാരം ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് തീവ്ര ദുരന്തബാധിതരുടെ വായ്‌പകള്‍ എഴുതിത്തള്ളാന്‍ അധികാരമുണ്ടെന്നും ഇത് ഉപയോഗിക്കണമെന്നും പ്രമേയത്തിൽ മന്ത്രി ആവശ്യപ്പെട്ടു.
അതിതീവ്ര ദുരന്തത്തിന്‍റെ ഗണത്തില്‍പ്പെടുന്നതാണ് മേപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലെന്ന് ദേശീയ ദുരന്തനിവാരണ നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ വ്യക്തമാക്കുന്നു. പല സംസ്ഥാങ്ങൾക്കും അഭ്യർഥിക്കാതെ തന്നെ ഇത്തരം സാഹചര്യത്തിൽ കേന്ദ്ര സർക്കാർ സഹായം ലഭ്യമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി വയനാട്ടിൽ എത്തിയപ്പോഴും നേരിട്ടെത്തിയും സഹായമഭ്യർഥിച്ചിട്ടും നടപടി സ്വീകരിക്കാത്തത് ഖേദകരമാണെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
Also Read:മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് താക്കീതുമായി മന്ത്രി ഗണേഷ് കുമാര്‍; യൂണിഫോം ഇടുന്നുവെന്ന് കരുതി പൊലീസാണെന്ന് ധരിക്കരുതെന്നും മുന്നറിയിപ്പ്