കേരളം

kerala

ETV Bharat / state

അടിയന്തര പ്രമേയം അനുമതി നൽകിയിട്ടും ചർച്ച ചെയ്‌തില്ല; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു - Kerala Legislative Assembly adjourn

ചോദ്യോത്തര വേളയിൽ തന്നെ ഭരണ -പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്പോര് രൂക്ഷമായിരുന്നു.

CONFLICT IN KERALA LEGISLATIVE  KERALA GOVERNMENT MALAPPURAM ROW  നിയമസഭ പിരിഞ്ഞു  നിയമസഭ മലപ്പുറം വിവാദം
KERALA LEGISLATIVE ASSEMBLY (ETV Bharat)

By ETV Bharat Kerala Team

Published : Oct 7, 2024, 12:51 PM IST

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. നിയമസഭ നടപടികൾ നിർത്തിവച്ച് അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ അനുമതി നൽകിയെങ്കിലും ചർച്ച ചെയ്‌തില്ല. നാളെ വീണ്ടും ചേരുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ അറിയിച്ചു.

ചോദ്യോത്തര വേളയിൽ തന്നെ ഭരണ പ്രതിപക്ഷ വാക്പോര് രൂക്ഷമാവുകയും പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും ചെയ്‌തിരുന്നു. പിന്നാലെ അടിയന്തര പ്രമേയം നോട്ടീസ് അവതരണത്തിനിടെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേർക്കുനേർ വിമർശനങ്ങളെയ്‌തു. അങ്ങയെ പോലെ അഴിമതിക്കാരനാകരുതെന്നാണ് തന്‍റെ പ്രാർഥനയെന്ന് പ്രതിപക്ഷ നേതാവും സതീശനല്ല പിണറായി വിജയനെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.

നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു (SABHA TV)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

രോഷാകുലരായ ഇരുവരും രൂക്ഷമായ ഭാഷയിലായിരുന്നു തമ്മിൽ വിമർശിച്ചത്. സഭ നടപടികൾ ശ്രദ്ധ ക്ഷണിക്കൽ ഘട്ടത്തിലേക്ക് കടന്നതോടെ പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി നടുത്തളത്തിൽ വീണ്ടുമിറങ്ങി. ബാനർ ഉയർത്തി സ്‌പീക്കറുടെ മുഖം മറച്ചു. തുടർന്ന് പ്രതിഷേധത്തിനിടെ പ്രതിപക്ഷ എംഎൽഎമാർ സ്‌പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു.

വാച്ച് ആൻഡ് വാർഡുമാർ ഇത് തടഞ്ഞെങ്കിലും എംഎൽഎമാർ പിന്മാറിയില്ല. ഇതോടെ ഭരണപക്ഷ എംഎൽഎമാർ ബഹളം തുടങ്ങിയതിന് പിന്നാലെ സ്‌പീക്കർ സഭ നടപടികൾ അവസാനിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

Also Read:നിയമസഭയിൽ നടുത്തളത്തില്‍ ഇറങ്ങി പ്രതിപക്ഷം, സതീശന്‍റെ മൈക്ക് ഓഫ് ചെയ്‌തു; പ്രതികരിച്ച് സ്‌പീക്കര്‍

ABOUT THE AUTHOR

...view details