കേരളം

kerala

ETV Bharat / state

കാറിനുളളിൽ സ്വിമ്മിംഗ് പൂൾ : സഞ്ജു ടെക്കിക്കെതിരെ ഗുരുതര വകുപ്പ് ചുമത്തും, ഹൈക്കോടതിയെ അറിയിച്ച് സർക്കാർ - SERIOUS CHARGES WILL BE FILED - SERIOUS CHARGES WILL BE FILED

കാറിനുളളിൽ സ്വിമ്മിംഗ് പൂൾ ഒരുക്കിയ സംഭവത്തിൽ കടുത്ത നടപടികളിലേക്ക് കടന്ന് സർക്കാർ. വാഹനത്തിൻ്റെ രജിസ്‌ട്രേഷനും ലൈസൻസും റദ്ദാക്കും.

SANJU TECHY VLOGGER  SETTING SWIMMING POOL IN THE CAR CASE  യൂട്യൂബർ സഞ്ജു ടെക്കി  സഞ്ജു ടെക്കിക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തും
Serious charges will be filed against sanju techy in the case of setting pool inside the car (ETV Bharat)

By ETV Bharat Kerala Team

Published : Jun 6, 2024, 1:51 PM IST

എറണാകുളം : യൂട്യൂബർ സഞ്ജു ടെക്കിയുടെ വാഹനത്തിൻ്റെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്നും ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻ്റ് ചെയ്യുമെന്നും സർക്കാർ ഹൈക്കോടതിയിൽ. പിഴ ഈടാക്കുമെന്നും കൂടാതെ
ദൃശ്യങ്ങൾ യൂട്യൂബിൽ പോസ്റ്റ് ചെയ്‌തതിന് സഞ്ജു ടെക്കിക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

ഹൈക്കോടതി നിർദ്ദേശ പ്രകാരം സമർപ്പിച്ച നടപടി റിപ്പോർട്ടിന്മേലാണ് സർക്കാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. നിയമ ലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും മോട്ടോർ വാഹന വകുപ്പ് ഹൈക്കോടതിയിൽ വ്യക്തമാക്കി.

ഇക്കഴിഞ്ഞ ഒക്ടോബറിൽ ഇറക്കിയ ഇടക്കാല ഉത്തരവിന് പുറമെ ചില നിർദ്ദേശങ്ങൾ കൂടി വാഹനം രൂപമാറ്റം വരുത്തുന്നതിൽ ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു. ഓടുന്ന വാഹനത്തിൽ ഡ്രൈവർ കാബിനിലിരുന്ന് വീഡിയോ പകർത്തുന്ന വ്ളോഗർമാർ ഉൾപ്പടെയുള്ളവർക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം നടപടിയെടുക്കണം.

വാഹനങ്ങളുടെ രൂപമാറ്റം വരുത്തുന്നത് പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വ്ളോഗർമാരും വാഹന ഉടമകളും യൂട്യൂബിലടക്കം പങ്കുവച്ച വീഡിയോകൾ ശേഖരിക്കണം, എന്നിങ്ങനെയായിരുന്നു ആ നിർദ്ദേശങ്ങൾ.
വാഹനങ്ങളിൽ നടത്തുന്ന ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴയാണ് ഈടാക്കുക.

Also Read:ഫറോക്കിൽ ട്രെയിനിൽ കയറുന്നതിനിടെ പിടിവിട്ട് വീണു ; യുവതിക്ക് ദാരുണാന്ത്യം

ABOUT THE AUTHOR

...view details