എറണാകുളം:റിപ്പബ്ലിക് ദിനാഘോഷത്തിനിടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ഹൈക്കോടതി ജീവനക്കാര്‍ ഹ്രസ്വ നാടകമവതരിപ്പിച്ച സംഭവത്തില്‍ നടപടിയെടുത്ത് ഹൈക്കോടതി. പ്രോഗ്രാം കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ അവഗണിച്ചാണ് നാടകം അവതരിപ്പിക്കപ്പെട്ടതെന്നാണ് ഹൈക്കോടതിയുടെ വിമര്‍ശനം (Drama was presented ignoring the instructions of the program committee).
പരിപാടി നടത്തുന്നതുമായി ബന്ധപ്പെട്ട് കമ്മിറ്റി വ്യക്തമായ നിർദേശങ്ങൾ നൽകിയിരുന്നു. രാജ്യത്തിന്‍റെ അഖണ്ഡത മുൻനിർത്തിയാകണം പരിപാടിയെന്നായിരുന്നു നിർദേശം. ദേശീയ ഐക്യമെന്ന സന്ദേശം പകരണമെന്നും നിർദേശിച്ചിരുന്നു. എന്നാല്‍ ഈ നിർദ്ദേശങ്ങൾ ഒന്നും തന്നെ പാലിക്കാതെയാണ് ഹ്രസ്വ നാടകം അവതരിപ്പിച്ചത് (The High Court has taken action Against the Drama Team).