എറണാകുളം: പാതയോരങ്ങളിലെ മരംമുറിയിൽ കർശന നിർദേശങ്ങളുമായി ഹൈക്കോടതി. മതിയായ കാരണങ്ങളില്ലാതെ മരങ്ങൾ മുറിച്ചുമാറ്റാൻ സർക്കാർ അനുവദിക്കരുത് എന്നും കോടതി വ്യക്തമാക്കി. വാണിജ്യ സ്ഥാപനങ്ങൾക്ക് തടസം സൃഷ്‌ടിക്കും എന്നത് മരം മുറിച്ചുമാറ്റാനുള്ള കാരണമല്ല.
ഇത്തരം മരംമുറി തടയാൻ ആവശ്യമായ ഉത്തരവുകൾ സർക്കാർ പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. പാലക്കാട്-പട്ടാമ്പി സംസ്ഥാനപാതയിലെ മരം മുറിക്കാമെന്ന് നിർദേശം നൽകിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി അത്ഭുതപ്പെടുത്തുന്നതാണെന്ന് പറഞ്ഞ കോടതി അവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ഉത്തരവിട്ടു. മരത്തിന്‍റെ ശാഖകൾ അപകടകരമായ രീതിയിൽ ആണെന്ന് പറഞ്ഞാണ് മുറിക്കാനുളള അനുമതി നല്‍കിയത്.